ട്രോളിംഗ് നിരോധനം: മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കാതെ യു ഡി എഫ് സർക്കാർ, കടലമ്മയുടെ മക്കൾ വറുതിയിൽ

Wait 5 sec.

ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ കടലമ്മയുടെ മക്കൾ വറുതിയിൽ കഴിയുകയാണ്. പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തുന്നവർക്ക് മാത്രമാണ് കടലിൽ പോകാൻ അനുമതി. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം പലപ്പോഴും ഉപജീവനമാർഗ്ഗം തടസപ്പെടുന്ന അവസ്ഥ.മത്സ്യത്തൊഴിലാളികൾക്കായി കഴിഞ്ഞ എൽ ഡി എഫ് സർക്കാരുകൾ നൽകി വന്ന സൗജന്യ റേഷൻ ഇപ്പോൾ ലഭിക്കുന്നില്ല. ട്രോളിംഗ് നിരോധനം ആരംഭിച്ച ആഴ്ചകൾ പിന്നിട്ടിട്ടും സൗജന്യ റേഷനോ സഹായധനമോ പ്രഖ്യാപിക്കാൻ യുഡിഎഫ് സർക്കാരിൻ ആയിട്ടില്ല. പൂർണമായും അവഗണിക്കുന്ന നിലപാടാണ് സർക്കാരിന്റേത് എന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.ALSO READ: ബ്ലൂ ഇക്കോണമി കേരളത്തിന് കറുത്ത ഇക്കോണമിയായി മാറും ? തീരമേഖലയിൽ കോർപ്പറേറ്റ് അജണ്ടയെന്ന് ആരോപണം, മത്സ്യത്തൊഴിലാളികൾ ആശങ്കയിൽസംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ബ്ലു എക്കോണമി നയത്തിലും ആശങ്ക മത്സ്യത്തൊഴിലാളി പ്രകടിപ്പിക്കുന്നുണ്ട്. തീരദേശത്തെ ആകെ കുത്തുകൾക്ക് വിറ്റഴിക്കാനുള്ള തന്ത്രമാണ് ഇതിലൂടെ നടപ്പാക്കാൻ നോക്കുന്നതെന്നും മത്സ്യത്തൊഴിലാളികളുടെ സംഘടന പറയുന്നു. കേരളത്തിന്റെ തീരമേഖലയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ബ്ലൂ ഇക്കോണമി പദ്ധതിക്ക് പിന്നിൽ വൻകിട കോർപ്പറേറ്റ് അജണ്ടയാണെന്ന ആരോപണം ശക്തമാകുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ കർണാടക, കോയമ്പത്തൂർ സന്ദർശനങ്ങൾ ഈ പദ്ധതിയുടെ മുന്നൊരുക്കമാണെന്നും ഇതിന്റെ പ്രതിഫലനം ബജറ്റിലുണ്ടെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ആഴക്കടൽ ഖനനം മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും സമുദ്ര ആവാസവ്യവസ്ഥയെയും തകർക്കുമെന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്.The post ട്രോളിംഗ് നിരോധനം: മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കാതെ യു ഡി എഫ് സർക്കാർ, കടലമ്മയുടെ മക്കൾ വറുതിയിൽ appeared first on Kairali News | Kairali News Live.