പിഎം ശ്രീയിൽ മുഖ്യമന്ത്രി കള്ളം പറയുന്നു, കഴിഞ്ഞ സർക്കാർ പിഎം ശ്രീ കരാർ മരവിപ്പിക്കുകയാണ് ചെയ്തത്; എംവി ഗോവിന്ദൻ മാസ്റ്റർ

Wait 5 sec.

പിഎം ശ്രീയിൽ മലക്കം മറിഞ്ഞ യുഡിഎഫ് നിലപാടിനെതിരെ വിമർശനവുമായി എംവി ഗോവിന്ദൻ മാസ്റ്റർ. പി എം ശ്രീയിൽ മുഖ്യമന്ത്രി കള്ളം പറയുന്നതായി എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.മുൻ സർക്കാർ ഒരു നയാപൈസയും വാങ്ങിയിട്ടില്ല. കഴിഞ്ഞ സർക്കാർ പി എം ശ്രീ കരാർ മരവിപ്പിക്കുകയാണ് ചെയ്തത്. പൂർണമായും ബി ജെ പിക്ക് കീഴടങ്ങിയിട്ടാണ് യുഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. വിഡി സതീശൻ്റെ മംഗലാപുരം യാത്ര ഇതിൻ്റെ ഭാഗമാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.also read; ‘മുഖ്യമന്ത്രിയുടെ സെക്രട്ടറിയും പ്രസ് സെക്രട്ടറിയും നിയമിക്കപ്പെട്ടത് ബിജെപി ഡീലിലൂടെ’; എംവി ജയരാജൻപി എം ശ്രീയുമായി ബന്ധപ്പെട്ട് തുടർ നടപടികൾ നിർത്തി വെക്കാൻ എൽ ഡി എഫ് സർക്കാർ കത്ത് നൽകിയിട്ടില്ലെന്നാണ് വി ഡി സതീശന്റെ വാദം എന്നാൽ ആ വാദം പൊളിയ്ക്കുന്ന രേഖകൾ ഇതിനകം പുറത്തു വന്നിരുന്നു. മുൻ സർക്കാർ 2025 നവംബർ 12 ന് കേന്ദ്രത്തിന് അയച്ച കത്ത് ഇതോടെ പുറത്ത് വന്നത്. കത്ത് നൽകിയതായി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിലും പറഞ്ഞിരുന്നു. പിഎംശ്രീയിൽ ആശങ്കകൾ ഉണ്ടെന്നും മന്ത്രിസഭാ ഉപസമിതിയുടെ അന്തിമ റിപ്പോർട്ട് വരുന്നത് വരെ ധാരണാ പത്രവുമായി മുന്നോട്ട് പോകരുതെന്നും കത്തിൽ പറയുന്നു.The post പിഎം ശ്രീയിൽ മുഖ്യമന്ത്രി കള്ളം പറയുന്നു, കഴിഞ്ഞ സർക്കാർ പിഎം ശ്രീ കരാർ മരവിപ്പിക്കുകയാണ് ചെയ്തത്; എംവി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.