ജില്ലയിലേക്കോ ജില്ലാ കമ്മിറ്റി പരിപാടിക്കോ ഇനി വന്നാൽ കാല് വെട്ടും; തൃശൂർ കെ.എസ്.യു ജില്ലാ സെക്രട്ടറിക്ക് ജില്ലാ പ്രസിഡന്റിന്റെ വധഭീഷണി

Wait 5 sec.

തൃശൂർ കെ.എസ്.യു ജില്ലാ സെക്രട്ടറിക്ക് നേരെ വധഭീഷണിയുമായി ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ. നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണത്തിൽ തനിക്കും പേര് നിർദ്ദേശിക്കാൻ ഉണ്ടെന്ന് ജില്ലാ സെക്രട്ടറി വിഷ്ണു നെടുങ്ങാട്ട് പറഞ്ഞതിനെ തുടർന്നായിരുന്നു ഭീഷണി.ഗോകുൽ ഭീഷണിപ്പെടുത്തുന്നതിൻ്റെയും, തെറി വിളിക്കുന്നതിൻ്റെയും ഓഡിയോ സന്ദേശം കൈരളി ന്യൂസിന് ലഭിച്ചു. ഇനി ജില്ലയിലേക്കോ ജില്ലാ കമ്മിറ്റി പരുപാടിക്കോ വന്നാൽ കാല് വെട്ടുമെന്നും നിന്നെ നേരത്തെ തീർക്കാൻ അറിയാതെയല്ല എന്നും ഗോകുലിന്റെ ഭീക്ഷണി.also read; ഫയർഫോഴ്സിൽ 1200 പേരെ സ്ഥലം മാറ്റി; നടപടി കോൺഗ്രസ് അനുകൂല സഘടനാ നേതാവിൻ്റെ നിർദേശ പ്രകാരംകെഎസ്‌യു സംസ്ഥാന പ്രസിഡൻ്റിനും മറ്റു നേതൃത്വത്തിനും പരാതി കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് ജില്ലാ ഭാരവാഹിയും കൂടെയുള്ളവരും. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപെടെ പ്രതിയായിട്ടുള്ള ആളാണ് ഗോകുൽ ഗുരുവായൂർ. നേരത്തെ ഗുണ്ടാ നേതാവ് മരട് അനീഷിന് ഒപ്പം ചിത്രം പങ്കുവച്ചു സംഘടനയെ പ്രതികൂട്ടിലാക്കിയ ആളാണ് ഗോകുൽ ഗുരുവായൂർ.The post ജില്ലയിലേക്കോ ജില്ലാ കമ്മിറ്റി പരിപാടിക്കോ ഇനി വന്നാൽ കാല് വെട്ടും; തൃശൂർ കെ.എസ്.യു ജില്ലാ സെക്രട്ടറിക്ക് ജില്ലാ പ്രസിഡന്റിന്റെ വധഭീഷണി appeared first on Kairali News | Kairali News Live.