വാഹന വിപണിയിലെ ഏറ്റവും പുതിയ ചർ‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് സ്റ്റാർട്ടപ്പ് ബ്രാൻഡ് ഏഥർ ഇലക്ട്രിക് സ്കൂട്ടറുകൾ. കാരണം ദിനംപ്രതി ഏഥറിൽ വരുന്ന പുതിയ മാറ്റങ്ങളാണ്. റൈഡർമാരുടെ വിശ്വാസം, സൗകര്യം ഉറപ്പ് വരുത്തുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. അതുകൊണ്ട് തന്നെ പുതിയ ഫീച്ചറുകളുമായി എത്തിരിയിക്കുകയാണ് ഏഥർ ഇലക്ട്രിക് സ്കൂട്ടറുകൾ.എന്താണ് ഈ ഫീച്ചറുകൾ എന്ന് നോക്കിയാലോ.1. വോയിസ് കമാൻഡ് ഫീച്ചർഫോണോ, ടച്ച് സ്ക്രീനോ ഉപയോഗിക്കാതെ പകരം വോയിസ് കമാൻഡുകൾ വഴി ജോലികൾ എളുപ്പമാക്കാൻ സഹായിക്കുന്നു. അതായത് ഭാഷാ പ്രോസസിംഗ് ഉപയോഗിച്ചാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. കൂടാതെ നാവിഗേഷൻ, കോളുകൾ, വെഹിക്കിൾ സെറ്റിംഗ്, മീഡിയ കൺട്രോളുകൾ തുടങ്ങിയവയെല്ലാം വോയിസ് കമാൻഡിലൂടെ തരംതിരിക്കാൻ കഴിയും. ബ്ലൂടൂത്ത്, ഹെഡ്സെറ്റ് വഴിയാണ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭിക്കുന്നത്.2. ആതർ സ്റ്റാക്ക് പ്രോആതർ സ്റ്റാക്ക് പ്രോ സബ്സ്ക്രിപ്ഷനാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. റൈഡിങ് ക്വാളിറ്റി മെച്ചപ്പെടുത്താനും, യാത്ര എളുപ്പവും സുരക്ഷിതവുമാക്കുക തുടങ്ങി സ്മാർട്ട് ഫീച്ചറുകളും ഉണ്ട് ഈ സബ്സ്ക്രിപ്ഷനിൽ.ALSO READ:തിരുവനന്തപുരത്തേക്ക് വരുന്ന 5 ട്രെയിനുകൾ വൈകിയോടുന്നു3. ഒ.ടി.എ അപ്ഡേറ്റുകൾഏഥറിന്റെ ഒടിഎ സോഫ്റ്റ് വെയർ റൈഡാർമാർക്ക് അപ്ഡേഷൻ നൽക്കുന്നതിലൂടെ സർവീസ് സെന്ററുകളിൽ പോകാതെ തന്നെ സ്കൂട്ടറിന്റെ ബഗ് പരിഹരിക്കാൻ കഴിയുന്നു. കൂടാതെ ഏഥർ ആപ്പുമായി കണക്റ്റു ചെയ്യുന്നതിലൂടെ റൈഡാർമാർക്ക് അവരുടെ സ്കൂട്ടർ അപ്ഡേറ്റ് ആകുന്നു.4.ആതർ ഗ്രിഡ്ഇന്ത്യയിൽ ഉടനീളം ഫാസ്റ്റ് ചാർജ് സംവിധാനം ഒരുകിയിരിക്കുകയാണ് ഏഥർ. ഇതിലുടെ റൈഡാർമാർക്ക് എളുപ്പത്തിൽ ചാർജ് ചെയ്യാൻ കഴിയുന്നു.The post റൈഡർമാർക്ക് പുതിയ ഫീച്ചറുകളുമായി ഇതാ ഏഥർ എത്തുന്നു. appeared first on Kairali News | Kairali News Live.