തിരുവനന്തപുരം|ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന പരാതിയില്‍ സിപിഎം നേതാവ് ഇ പി ജയരാജനെതിരായ എസ്‌ഐടി അന്വേഷണം. സിറ്റി പോലീസ് കമ്മീഷണറുടെ തീരുമാനത്തിലാണ് എസ്‌ഐടി രൂപീകരിക്കുന്നത്. എസിപിയുടെ നേതൃത്വത്തിലുള്ള എസ്‌ഐടിയായിരിക്കും പരാതിയില്‍ അന്വേഷണം നടത്തുക.ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജനും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി. ജയരാജനെ കുറ്റവിമുക്തനാക്കിയ പോലീസ് റിപ്പോര്‍ട്ട് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്നലെയാണ് തള്ളിയത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ കൂടുതല്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും ഉത്തരവിട്ടിരുന്നു.2022 ജൂണ്‍ 13നായിരുന്നു കേസിനാസ്പദമായ സംഭവം.Content Highlights:An SIT will investigate CPM leader EP Jayarajan for allegedly assaulting Youth Congress workers inside an Indigo flight. The Thiruvananthapuram Judicial Magistrate Court rejected the police report that previously cleared Jayarajan. The team led by the ACP will conduct further investigation into the 2022 incident.