വീണ ഇഡിയുടെ ചോദ്യമുനയില്‍ തുടരുന്നു; മണിക്കൂറുകള്‍ പിന്നിട്ടു

Wait 5 sec.

കൊച്ചി |  സിഎംആര്‍എല്‍ -എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇന്ന് രാവിലെ 10.30 ഓടെയാണ് വീണ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. ഇഡിയുടെ ചോദ്യം ചെയ്യല്‍ അഞ്ചു മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്.മുന്‍ മന്ത്രിയും ഭര്‍ത്താവുമായ പി എ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്.കനത്ത സുരക്ഷയാണ് ഇഡി ഓഫീസിന് മുന്നില്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ 12ന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഹാജരായിരുന്നില്ല. തുടര്‍ന്ന്് ഇന്ന് ഹാജരാകാന്‍ ഇഡി വീണ്ടും സമന്‍സ് അയക്കുകയായിരുന്നു. ഇന്നലെ സി എം ആര്‍ എല്‍ എം ഡി. ശരണ്‍ എസ് കര്‍ത്തയെയും എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ ജയ എസ് കര്‍ത്തയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. എംപവര്‍ വീണക്ക് രണ്ട് തവണയായി 50 ലക്ഷം വായ്പ അനുവദിച്ചിരുന്നു. ആദ്യ തവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിച്ചുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.ശശിധരന്‍ കര്‍ത്തയുടെ മകളും സി എം ആര്‍ എല്‍ ഡയറക്ടറുമായ ഷിബി എസ് കര്‍ത്തയെയും കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു. സി എം ആര്‍ എല്ലുമായി ബന്ധമുള്ളതും ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതുമായ നിപുണ ഇന്റര്‍നാഷണല്‍സിന്റെ പ്രധാന ചുമതലക്കാരി കൂടിയാണ് ഷിബി എസ് കര്‍ത്ത.Content Highlights:The Enforcement Directorate continues to interrogate T Veena in Kochi regarding the CMRL-Exalogic case. She arrived at the ED office accompanied by her husband P A Muhammad Riyas. The investigation follows previous questioning of CMRL top officials over suspicious financial transactions.