കേരളത്തിൻ്റെ മുഖ്യമന്ത്രി വിഡി സതീശൻ ഇനിയും കള്ളം പറയൽ നിർത്തിയിട്ടില്ലെന്നാണ് ഇന്ന് വീണ്ടും തെളിയിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ പെരും നുണകളുടെ പ്രവാഹമായിരുന്നു. പി എം ശ്രീയുമായി ബന്ധപ്പെട്ട് തുടർ നടപടികൾ നിർത്തി വെക്കാൻ എൽ ഡി എഫ് സർക്കാർ കത്ത് നൽകിയിട്ടില്ലെന്നാണ് വി ഡി സതീശൻ പറഞ്ഞ വലിയ ഒരു കള്ളം.എന്നാൽ ആ വാദവും പൊളിഞ്ഞിരിക്കുകയാണ്. മുൻ സർക്കാർ 2025 നവംബർ 12 ന് കേന്ദ്രത്തിന് അയച്ച കത്ത് ഇതോടെ പുറത്ത് വന്നു. കത്ത് നൽകിയതായി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിലും പറഞ്ഞിരുന്നു. പിഎംശ്രീയിൽ ആശങ്കകൾ ഉണ്ടെന്നും മന്ത്രിസഭാ ഉപസമിതിയുടെ അന്തിമ റിപ്പോർട്ട് വരുന്നത് വരെ ധാരണാ പത്രവുമായി മുന്നോട്ട് പോകരുതെന്നും കത്തിൽ പറയുന്നു.Also read: പിഎം ശ്രീ ഫണ്ട് എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല, മുഖ്യമന്ത്രിയുടേത് അടിസ്ഥാനരഹിതമായ പ്രസ്താവന; വി ശിവൻകുട്ടിപി എം ശ്രീയുമായി ബന്ധപ്പെട്ട് മുൻസർക്കാർ പണം വാങ്ങിയെന്നും മുഖ്യമന്ത്രി കള്ളം പറഞ്ഞു. എന്നാൽ പിഎംശ്രീ ഫണ്ട് വങ്ങിയിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞിരുന്നു. കൂടാതെ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയും അത് പറഞ്ഞു. അതോടെ മുഖ്യമന്ത്രി വിഡി സതീശൻ്റെ നുണകൾ ഓരോന്നോയി പൊളിഞ്ഞു വീഴുകയും ചെയ്തു.The post പിഎംശ്രീ തുടർനടപടി നിർത്തിവെക്കാൻ കത്ത് നൽകിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു; എൽഡിഎഫ് സർക്കാർ കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത് appeared first on Kairali News | Kairali News Live.