‘മുഖ്യമന്ത്രിയുടെ സെക്രട്ടറിയും പ്രസ് സെക്രട്ടറിയും നിയമിക്കപ്പെട്ടത് ബിജെപി ഡീലിലൂടെ’; എംവി ജയരാജൻ

Wait 5 sec.

മുഖ്യമന്ത്രിയുടെ സെക്രട്ടറിയും പ്രെസ്സ് സെക്രട്ടറിയും നിയമിക്കപ്പെട്ടത് ബിജെപി ഡീലിലൂടെയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി വി ഡി സതീശൻ മുൻ കൈ എടുത്താണ് ഇരുവരുടെയും നിയമനം നടത്തിയത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജമാഅത്തെ ഇസ്ലാമി ഡീൽ നടന്നതിൻ്റെ സൂചന വ്യക്തമാണെന്ന് എം വി ജയരാജൻ പറഞ്ഞു.കെപിസിസി പ്രസിഡന്റ് ആണ് ബന്ധു നിയമനത്തിൽ പ്രതി സ്ഥാനത്ത്. കെപിസിസിയ്ക്ക് ഇപ്പോൾ നാഥനില്ല. സംഘപരിവാറുകാരനെ പ്രസ് സെക്രെട്ടറി ആക്കിയതിൽ മുഖ്യമന്ത്രി പ്രതിസ്ഥാനത്ത് ആണെന്നും എം വി ജയരാജൻ പറഞ്ഞു.also read; ജില്ലയിലേക്കോ ജില്ലാ കമ്മിറ്റി പരിപാടിക്കോ ഇനി വന്നാൽ കാല് വെട്ടും; തൃശൂർ കെ.എസ്.യു ജില്ലാ സെക്രട്ടറിക്ക് ജില്ലാ പ്രസിഡന്റിന്റെ വധഭീഷണിനിപ പ്രതിരോധ പാളിച്ചയിലും എം വി ജയരാജൻ യുഡിഎഫിനെതിരെ വിമർശനം ഉന്നയിച്ചു. രോഗം വ്യാപിക്കുന്ന സമയത്ത് ആരോഗ്യ പ്രവർത്തകരെ സ്ഥലം മാറ്റുന്നത് ശരിയല്ല. ഇല്ലാത്ത തസ്തികയിലേക്ക് ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നതായും അദ്ദേഹം പറഞ്ഞു.സ്വന്തക്കാരെ നിയമിക്കാൻ മാത്രമാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇല്ലാത്ത തസ്തികയിലേക്ക് ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നായും അദ്ദേഹം കൂട്ടിച്ചേർത്തു.The post ‘മുഖ്യമന്ത്രിയുടെ സെക്രട്ടറിയും പ്രസ് സെക്രട്ടറിയും നിയമിക്കപ്പെട്ടത് ബിജെപി ഡീലിലൂടെ’; എംവി ജയരാജൻ appeared first on Kairali News | Kairali News Live.