തിരുവനന്തപുരം|കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് തുടരണോ വേണ്ടയോ എന്നത് നിലവിലെ യുഡിഎഫ് സര്‍ക്കാരിന്റെ മാത്രം തീരുമാനമാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മുന്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് പിഎംശ്രീ പദ്ധതിക്കായി കേന്ദ്ര ഫണ്ട് ലഭിച്ചിരുന്നുവെന്നും അതുകൊണ്ട് പുതിയ സര്‍ക്കാരും അത് തുടരണമെന്നുമുള്ള വാദങ്ങള്‍ തികച്ചും കള്ളമാണെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശിവന്‍കുട്ടി ഈ വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാട് പരസ്യമാക്കിയത്.പിഎം ശ്രീ പദ്ധതിയുടെ പേരില്‍ കേന്ദ്രത്തില്‍ നിന്ന് പണം വാങ്ങുന്നത് പോയിട്ട്, സംസ്ഥാനത്തെ ഏതൊക്കെ സ്‌കൂളുകളാണ് ഈ പദ്ധതിക്ക് കീഴില്‍ വരേണ്ടത് എന്നതിനെക്കുറിച്ച് പോലും മുന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടുപോലുമില്ലെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കി. സമഗ്ര ശിക്ഷാ കേരളത്തിന് മുന്‍പ് ലഭിച്ച ഫണ്ട് പിഎം ശ്രീയുമായി യാതൊരുവിധ ബന്ധവുമില്ലാത്തതും നിയമപരമായി സംസ്ഥാനത്തിന് സ്വാഭാവികമായി ലഭിക്കേണ്ടതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സര്‍ക്കാരുകള്‍ക്ക് തുടര്‍ച്ചയുണ്ടെന്നും അതുകൊണ്ട് മുന്‍ സര്‍ക്കാര്‍ ചെയ്തത് നിലവിലുള്ള സര്‍ക്കാര്‍ തുടരേണ്ടതുണ്ടെന്നുമാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ പറയുന്നത്. മുന്‍ സര്‍ക്കാര്‍ ഈ പദ്ധതി നേരത്തെ തന്നെ പൂര്‍ണ്ണമായി നിര്‍ത്തിവെച്ചു എന്ന സത്യമാണ് മുഖ്യമന്ത്രി ജനങ്ങളില്‍ നിന്നും ഒളിപ്പിക്കുന്നതെന്നും ശിവന്‍കുട്ടി ആരോപിച്ചു.Content Highlights:Former Education Minister V Sivankutty stated that continuing the PM Shri scheme is solely the current UDF government’s decision. He rejected claims that the previous Left government received central funds for the project. Sivankutty accused CM VD Satheesan of hiding the truth from the public.