പ്രിയദർശിനി റീലിലും കൃത്രിമത്വം കാണിച്ച് കോൺഗ്രസ്. സൗജന്യ യാത്രയിൽ പങ്കാളികളാകാത്തവരുടെ ദൃശ്യങ്ങളാണ് പദ്ധതിയുടെ പ്രമോഷന് വേണ്ടി പ്രചരിപ്പിക്കുന്ന റീലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യുഡിഎഫ് അനുകൂല പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾക്കെതിരെ വ്യാപക പരാതി.മുഖ്യമന്ത്രി വി ഡി സതീശൻ അടക്കമുള്ളവരുടെ ദൃശ്യങ്ങൾക്കൊപ്പം അമ്പിളി എന്ന സ്ത്രീയുടെ ചിത്രം എഡിറ്റ് ചെയ്ത് കയറ്റിയതായി ആണ് പരാതി. ആറന്മുള സ്വദേശിയുടെ ദൃശ്യമാണ് പ്രിയദർശിനി സൗജന്യ യാത്രയുടെ പേരിൽ കോൺഗ്രസ് പ്രൊഫൈലുകൾ പ്രചരിപ്പിച്ചത്.also read; ജില്ലയിലേക്കോ ജില്ലാ കമ്മിറ്റി പരിപാടിക്കോ ഇനി വന്നാൽ കാല് വെട്ടും; തൃശൂർ കെ.എസ്.യു ജില്ലാ സെക്രട്ടറിക്ക് ജില്ലാ പ്രസിഡന്റിന്റെ വധഭീഷണിമുൻപ് കെഎസ്ആർടിസി നടത്തിയ യാത്രയുടെ ദൃശ്യം എഡിറ്റ് ചെയ്ത പ്രിയദർശിനിയുടെ പേരിൽ പ്രചരിപ്പിക്കുകയായിരുന്നു.വിഷയത്തിൽ ആറന്മുള സ്വദേശി അമ്പിളി ആറന്മുള പോലീസിൽ പരാതി നൽകിയതായി റിപ്പോ‍ർട്ട്. യുവതി ഫെബ്രുവരിയിൽ നടത്തിയ യാത്രയുടെ ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നത്.തിരുവനന്തപുരത്ത് വച്ച് നടന്ന ആശാ സംഗമത്തിൽ പങ്കെടുക്കാൻ കോഴഞ്ചേരിയിൽ നിന്നുള്ള യാത്രയിൽ ആശമാർ പകർത്തുകയും ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്ത ദൃശ്യങ്ങൾ ആയിരുന്നു ഇവ. ഇടതു അനുഭാവിയായ തന്നെ ഉൾപ്പെടുത്തി നടത്തുന്ന വ്യാജ പ്രചാരണത്തിന് എതിരെ നടപടി സ്വീകരിക്കണമെന്ന് അമ്പിളി പരാതിയിൽ വ്യക്തമാക്കി.The post പ്രിയദർശിനി റീലും വ്യാജൻ; സൗജന്യ യാത്രയിൽ പങ്കാളികളാകാത്തവരുടെ ദൃശ്യങ്ങളും പ്രചരിപ്പിച്ച് യുഡിഎഫ് appeared first on Kairali News | Kairali News Live.