ബെംഗളൂരു രാമൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ എൻജിനീയറിങ് ട്രെയിനി പ്രോഗ്രാമിന് അപേക്ഷകൾ ​ക്ഷണിക്കുന്നു

Wait 5 sec.

ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം, ക്വാണ്ടം ഇൻഫർമേഷൻ തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുന്ന പ്രശസ്തമായ സ്വയംഭരണ സ്ഥാപനമായ ബെംഗളൂരു രാമൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ എൻജിനീയറിങ് ട്രെയിനി പ്രോഗ്രാമിന് അപേക്ഷകൾ ​ക്ഷണിക്കുന്നു. ജൂൺ 30 നകം ഓൺലൈനായി അപേക്ഷക്കൾ നൽകാവുന്നതാണ്.അടിസ്ഥാന ശാസ്ത്ര വിഷയങ്ങളോട് താത്പര്യമുള്ള യുവ എൻജിനീയർമാർക്ക് ഇത് നല്ലൊരു അവസരമാണ്. വൈദ്യുതകാന്തിക സിമുലേഷനുകൾ, ആധുനിക റേഡിയോ ഫ്രീക്വൻസി സർക്യൂട്ടുകൾ, ഹൈ സ്പീഡ് അനലോഗ് -ഡിജിറ്റൽ കൺവെർട്ടറുകൾ, ഡിജിറ്റൽ സിഗ്നൽ പ്രൊസസ്സിങ് സിസ്റ്റങ്ങൾ അൽഗോരിതങ്ങൾ, സോഫ്റ്റ് വെയർ വികസനം, പരിശോധന, ഇൻസ്റ്റാലേഷൻ തു‍ടങ്ങിയവയാണ് പ്രോഗ്രാമുകൾ. പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാരുമായും എൻജിനീയർമാരുടെയും കൂടെ പ്രവർത്തിക്കാനുള്ള അവസരം ലഭിക്കുന്നു.ALSO READ :രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് പ്രോഗ്രാമിന് ; അപേക്ഷ ക്ഷണിക്കുന്നുഇലക്ട്രോണിക്സ്, ഇക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് എന്നീ എൻജിനീയറിങ് ബ്രാഞ്ചുകളിൽ ഒന്നിൽ ബി ടെക് തത്തുല്യം ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 70% മാർക്കും 7.5 സിജിപിഎയും വേണം. സംവരണ ആനുകൂല്യമുള്ള അപേക്ഷകർക്ക് ഇളവ് ലഭിക്കും. അപേക്ഷയിലെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് തയാറാക്കുകയും പീന്നിട് ഇന്റർവ്യൂവിന് ക്ഷണിക്കുയും ചെയ്യുന്നു. നിയമന കാലാവധി ഒരു വർഷത്തേക്കാണ്. മാസത്തിൽ 31,000 രൂപയാണ് ലഭിക്കുന്നത്. അപേക്ഷയിലെ ബയോഡാറ്റ വിവരങ്ങൾ രണ്ടു പേജിൽ കവിയരുത്. അതായത് കാര്യങ്ങൾ 1500 വാക്കുകളിൽ ഒതുക്കി ഒരു ലക്ഷ്യ പ്രസ്താവനയും സമർപ്പിക്കണം. അപേക്ഷകനെ അക്കാദമികമായോ തൊഴിൽപരമായോ അറിയാവുന്ന രണ്ട് വ്യക്തികളുടെ പേരുകളും അപേക്ഷയിൽ നൽകണം.The post ബെംഗളൂരു രാമൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ എൻജിനീയറിങ് ട്രെയിനി പ്രോഗ്രാമിന് അപേക്ഷകൾ ​ക്ഷണിക്കുന്നു appeared first on Kairali News | Kairali News Live.