കളിയുടെ തുടങ്ങി ഏറെ നേരം കാത്തിരിക്കാനൊന്നും വയ്യ, ആദ്യ അഞ്ച് മിനുട്ടിനുള്ളിൽ തന്നെ സ്വീഡൻ്റെ ഗോൾ വലയിലേക്ക് തീമിന്നൽ പോലെ ഒരു പന്ത്. ആരാധകരെ ആവേശത്തിലാക്കി ബ്രയാൻ ബ്രോബറിയുടെ കാലിൽ നിന്നും ആദ്യ ഗോൾ പിറന്നു. മിനിട്ടുകൾ കഴിയുമ്പോൾ പതിനേഴാം മിനുട്ടിൽ അതേ കാലിൽ നിന്നും അടുത്ത ഗോളും. ഗ്യാലറിയാകെ ആവേശത്തിരയിളക്കിയ നിമിഷമായിരുന്നു അത്. ആദ്യം തന്നെ മികച്ച പ്രകടനമാണ് ഇരു ടീമുകളും കാഴ്ച വെക്കുന്നത്. എതിരാളികളെ ബോക്സിലേക്ക് കയറ്റി വിടാതിരിക്കാൻ ഇരു ടീമുകളും കിടഞ്ഞ് പരിശ്രമിക്കുന്നതായും കാണാം. കൃത്യമായ ഐക്യത്തോടെ സമയമൊട്ടും പാഴാക്കാതെയാണ് ആദ്യ മിനുട്ടുകളിൽ തന്നെ നെതർലാൻഡ്സും സ്വീഡനും പോരാടുന്നത്. ഗോൾ നേടി മുന്നിലായതോടെ ഗ്രൗണ്ടിൽ ആധിപത്യമുറപ്പിക്കാനും ആത്മ വിശ്വാസം നേടാനും നെതർലാൻഡ്സ് താരങ്ങൾക്ക് സാധിച്ചു. നെതർലാൻഡ്സ് തുടരെ തുരടെ സ്വീഡൻ്റെ പോസ്റ്റിലേക്ക് അപ്രോച്ചുകൾ നടത്തുന്നുണ്ട്.The post ആദ്യ അഞ്ച് മിനുട്ടിൽ സ്വീഡൻ്റെ ഗോൾ വല കുലുക്കി നെതർലാൻഡ്സ് പതിനേഴാം മിനുട്ടിൽ രണ്ടാം ഗോളും appeared first on Kairali News | Kairali News Live.