കോഴിക്കോട് പൊയിൽക്കാവിൽ മധ്യവയസ്ക കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. പൊയിൽക്കാവ് പാറക്കൽതാഴെ കുട്ടികൃഷ്ണനെയാണ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഭാര്യ സുധയെ ഇന്ന് രാവിലെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.സുധയെ കുട്ടികൃഷ്ണനാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് നിഗമനത്തിൽ എത്തിയിരുന്നു. സംഭവ സമയം സുധയും കുട്ടികൃഷ്ണനുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പിന്നാലെ ഇയാളെ കാണാതായി. മൊബൈൽ ഫോൺ വീട്ടിൽ വെച്ചാണ് ഇയാൾ മുങ്ങിയത്.ALSO READ: നടിയെ ആക്രമിച്ച കേസ് സമാനതകളില്ലാത്ത ഹീന കൃത്യം, സമാനമായ ആക്രമണങ്ങൾ മുൻപും സിനിമാ മേഖലയിൽ നടന്നിട്ടുണ്ട്: എൻ എസ് മാധവൻഅതേസമയം ഇന്ന് വൈകിട്ടോടെയാണ് കുട്ടികൃഷ്ണൻ പൊലീസിന്റെ പിടിയിലായത്. കൊയിലാണ്ടി ബിവറേജിൽ നിന്ന് മദ്യം വാങ്ങാൻ നിൽക്കുന്നതിനിടെയാണ് പിടിയിലായത്.തൊഴിലുറപ്പ് തൊഴിലാളിയായ സുധയെ രാവിലെ ജോലിക്ക് എത്താത്തതിനെ തുടർന്ന് ഒപ്പം ജോലി ചെയ്യുന്നവർ അന്വേഷിച്ച് എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മുറിക്കുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിലായിരുന്നു. വീടിന്റെ നിർമ്മാണം പുരോഗമിക്കുന്നതിനാൽ ഇതിനോട് ചേർന്ന് താത്കാലികമായി നിർമിച്ച ഷെഡിലായിരുന്നു ഇവർ താമസിച്ചിരുന്നത്.The post പൊയിൽക്കാവിലെ മധ്യവയസ്കയുടെ കൊലപാതകം; ഭർത്താവ് കസ്റ്റഡിയിൽ appeared first on Kairali News | Kairali News Live.