വിദ്യാർത്ഥിക്ക് നീറ്റ് പരീക്ഷ എഴുതാൻ യുഎഇയിൽ സെൻ്റർ ലഭിച്ചതു പോലുള്ള ഗുരുതര വീഴ്ചകൾ തുറന്നുകാട്ടുന്നത് വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പൂർണ പരാജയമാണെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് ആദർശ് എം സജി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.വിശ്വഗുരുവിൻ്റെ കീഴിൽ രാജ്യത്തെ പരീക്ഷാ നടത്തിപ്പ് എത്രത്തോളം “വിശ്വവ്യാപിയായി” മാറിയിരിക്കുന്നു എന്നതിൻ്റെ തെളിവാണ് ഈ സംഭവമെന്ന് അദ്ദേഹം വിമർശിച്ചു. ഇതിലപ്പുറവും നമ്മൾ പ്രതീക്ഷിക്കേണ്ടി വരും എന്നതാണ് ഇന്നത്തെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.Also Read: എന്ന് നിർത്തും നുണപ്രചാരണം? പിഎം ശ്രീ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് കേരളം കത്തയച്ചിരുന്നു, ഇല്ലെന്നത് മുഖ്യമന്ത്രിയുടെ കള്ളം, കേന്ദ്രത്തിന്റെ മറുപടിക്കത്ത് പുറത്തുവിട്ട് വി ശിവൻകുട്ടിപ്രധാനമന്ത്രിയുടെ അന്താരാഷ്ട്ര പിടിപാടും സ്വാധീനവും വെച്ച് നോക്കുമ്പോൾ, മെലോനിയുടെ ഇറ്റലിയിലോ ട്രംപിൻ്റെ അമേരിക്കയിലോ സെൻ്റർ കിട്ടാഞ്ഞത് ആ വിദ്യാർത്ഥിയുടെ ഭാഗ്യം എന്ന് മാത്രമേ പറയാനുള്ളൂവെന്നും അദ്ദേഹം വിമർശിച്ചു.“മിസ്റ്റർ ധർമ്മേന്ദ്ര പ്രധാൻജി പരീക്ഷാ നടത്തിപ്പിൽ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ഗുരുതരമായ വീഴ്ചകൾ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പൂർണ്ണ പരാജയമാണ് തുറന്നുകാട്ടുന്നത്. ഓരോ നിമിഷവും താങ്കൾ ആ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ കസേരയിൽ ഇരിക്കാൻ ഒട്ടും യോഗ്യനല്ലെന്ന് താങ്കൾ തന്നെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്” ആദർശ് എം സജി ഫേസ്ബുക്കിൽ കുറിച്ചു.The post വിദ്യാർത്ഥിക്ക് നീറ്റ് പരീക്ഷ എഴുതാൻ യുഎഇയിൽ സെൻ്റർ ലഭിച്ച സംഭവം; ഇത്തരം വീഴ്ചകൾ തുറന്നുകാട്ടുന്നത് വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പൂർണ പരാജയമാണെന്ന് ആദർശ് എം സജി appeared first on Kairali News | Kairali News Live.