കോഴിക്കോട് | കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞ ഭര്‍ത്താവ് പിടിയില്‍. മദ്യം വാങ്ങാനായി കൊയിലാണ്ടി ബിവറേജില്‍ എത്തിയപ്പോഴാണ് പ്രതി കുട്ടികൃഷ്ണന്‍ പിടിയിലായത്. പൊയില്‍ക്കാവ് സ്വദേശിനി സുധ ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ വീടിന് സമീപത്തെ ഷെഡില്‍ വെച്ച് ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നുതൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഫോട്ടോ എടുക്കാന്‍ എത്തിയവരാണ് സംഭവം ആദ്യം അറിഞ്ഞത്. രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് സുധയെ കണ്ടെത്തിയത്. മരംവെട്ടു തൊഴിലാളിയായ കുട്ടികൃഷ്ണന്‍ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നത്. ഇവര്‍ക്ക് വിവാഹിതരായ രണ്ട് പെണ്‍കുട്ടികളും വിദേശത്ത് ജോലി ചെയ്യുന്ന ഒരു മകനുമുണ്ട്.Content Highlights: A man who fled after hacking his wife to death in Koyilandy, Kozhikode, has been arrested. Kuttikrishnan was apprehended by the police while visiting a local beverages outlet to buy liquor. The victim, Sudha, was found in a pool of blood by local workers earlier this morning.