കെപിസിസി അംഗം എ അരവിന്ദനെതിരെയുള്ള പീഡന പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുന്നതായി യുവതി

Wait 5 sec.

കെപിസിസി അംഗം എ അരവിന്ദനെതിരെയുള്ള പീഡന പരാതിയിൽ അന്വേഷണം എവിടെയുമെത്തിയില്ലെന്ന് ആരോപണം. പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുന്നതായി യുവതി പറഞ്ഞു. കെപിസിസി അംഗം ഒളിവിൽ ആയിട്ട് ഒരാഴ്ച പിന്നിടുകയാണ്.കെപിസിസി അംഗവും താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ എ അരവിന്ദനെതിരെ പിഢന പരാതി ഉന്നയിച്ചിട്ട് ആഴ്ചകൾ ആയിട്ടും ഇതുവരെ പ്രതിയെ കണ്ടെത്തൻ പൊലിസിന് സാധിച്ചിട്ടില്ല. പരാതി ഉന്നയിച്ച യുവതിയുടെ മൊഴി താമരശ്ശേരി പൊലിസ് വീണ്ടും രേഖപ്പെടുത്തി. അതേസമയം, വിട്ടിലേക്ക് വിളിച്ചുവരുത്തിയാണ് തനിക്ക് നേരെ അതിക്രമം നടത്താൻ ശ്രമിച്ചതെന്നും പരാതി പിൻവലിക്കാൻ സമ്മർദ്ദമുണ്ടെന്നും യുവതി പറഞ്ഞു.Also Read: നടിയെ ആക്രമിച്ച കേസ് സമാനതകളില്ലാത്ത ഹീന കൃത്യം, സമാനമായ ആക്രമണങ്ങൾ മുൻപും സിനിമാ മേഖലയിൽ നടന്നിട്ടുണ്ട്: എൻ എസ് മാധവൻതാമരശ്ശേരിയിൽ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ സ്ഥാപനം നടത്തുന്ന യുവതിയെയാണ് കെപിസിസി അംഗമായ എ അരവിന്ദൻ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക അതിക്രമം നടത്തിയത്. തുടർന്ന് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതിനെ തുടർന്ന് ലൈംഗിക അതിക്രമം, മാനഭംഗ ശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുക്കുകയായിരുന്നു.The post കെപിസിസി അംഗം എ അരവിന്ദനെതിരെയുള്ള പീഡന പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുന്നതായി യുവതി appeared first on Kairali News | Kairali News Live.