പശ്ചിമേഷ്യൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ തടസവും നീങ്ങിയിട്ടും പെട്രോൾ ഡീസൽ ഇന്ധനങ്ങൾക്കും പാചക വാതകത്തിനും ഏര്‍പ്പെടുത്തിയ വിലവര്‍ധവ് പിൻവലിക്കാതെ കേന്ദ്ര സർക്കാർ. യുദ്ധത്തിന്റെയും ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി മൂലവും ഇന്ധനങ്ങളുടെയും പാചക വാതകത്തിന്റെയും വില കുത്തനെ ഉയർന്നിരുന്നു. ഇത് വലിയ പ്രതിസന്ധിക്കായിരുന്നു വഴിവെച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഈ പ്രശ്നങ്ങൾ എല്ലാം നീങ്ങിയിട്ടും വില വർധനവ് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല.ലോക വിപണിയിൽ വില കുറഞ്ഞെങ്കിലും, ഈ പ്രതിസന്ധി ഉണ്ടായ സമയത്ത് ആഗോള വിപണിയിൽ വിലവർധിപ്പിച്ചപ്പോൾ രാജ്യത്ത് വർധിപ്പിച്ചിരുന്നില്ല. ഇത് വലിയ നഷ്ടം ഉണ്ടാക്കി എന്നാണ് പൊതുമേഖലാ, സ്വകാര്യ കമ്പനികളുടെ വാദം. ഇതുപരിഹരിക്കാൻ ഇപ്പോൾ തന്നെ വില വർധിപ്പിക്കരുതെന്നും അവർ പറയുന്നു. എന്നാൽ ഇത് സാധാരക്കാർക്ക് വലിയ തിരിച്ചടിയാവുകയാണ്. മുമ്പുണ്ടായ നഷ്ടം നികത്താനാണ് ഇപ്പോഴുള്ള അധിക ലാഭം ഉപയോഗിക്കുന്നതെന്നും അവർ വാദിക്കുന്നു.Also Read: ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം; പ്രതിഷേധം തുടരാൻ സിജെപി, ജന്തർമന്ദിർ ഒഴിഞ്ഞുപോകണമെന്ന് പൊലീസ്ജൂണിൽ വീടുകളിലെ ആവശ്യത്തിനു ഉപയോഗിക്കുന്ന എൽപിജി വിലയിൽ പത്ത് ശതമാനവും വാണിജ്യ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്നതിന് 79 ശതമാവും വരെ കേന്ദ്ര സർക്കാർ ഉയർത്തിയിരുന്നു. ഇപ്പോൾ സാഹചര്യങ്ങൾ പഴയ അവസ്ഥയിലേക്ക് തിരിച്ചു വന്നെങ്കിലും രാജ്യത്തെ അവസ്ഥയിൽ യാതൊരു മാറ്റവുമില്ല.കഴിഞ്ഞ രണ്ടു വർഷത്തേക്കാൾ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ക്രൂഡ് ഓയിൽ വില എത്തിയിട്ടുണ്ട്. യുദ്ധത്തിന്റെ സാഹചര്യത്തിൽ ഇതു കുതിച്ചുയർന്നിരുന്നെങ്കിലും ഇപ്പോൾ സ്ഥിതി മറിച്ചാണ്. പാചകവാതക വിലയുടെ കാര്യം പരിശോധിച്ചാൽ, കുതിച്ചുയർന്ന സമയത്തേക്കാൾ 30 ശതമാനം വരെ കുറഞ്ഞു. അനുകൂലമായ എല്ലാ സാഹചര്യങ്ങളുണ്ടായിട്ടും വിലവർധനവ് തടയാതെ ജനങ്ങളെ വലയ്ക്കുകയാണ് കേന്ദ്രസർക്കാർ.The post ആഗോളവിപണിയിൽ ഇന്ധന, പാചക വാതക വില കുത്തനെ ഇടിഞ്ഞു; രാജ്യത്ത് വിലവര്ധവ് പിൻവലിക്കാതെ കേന്ദ്ര സർക്കാർ appeared first on Kairali News | Kairali News Live.