പാർട്ടി നേതാക്കൾ പങ്കെടുത്ത യോഗത്തിൽ നടന്നതെന്ന പേരിൽ, വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് കുറെ ദിവസമായി മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതായി എംവി ഗോവിന്ദൻ മാസ്റ്റർ. ഇത്തരം വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.യഥാർത്ഥ്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അഭ്യർഥിക്കുകയാണ്.സിപിഐഎമ്മിൽ ആര് നേതാവാകണം എങ്ങനെ പ്രവർത്തിക്കണം എന്നൊക്കെ നിശ്ചയിക്കുന്നത് പാർട്ടിയാണ്, മാധ്യമങ്ങളല്ലെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.also read; വി.സി മാരെ ഉപദേശിക്കും മുമ്പ് മുഖ്യമന്ത്രി പിഎം ശ്രീ നിലപാട് വ്യക്തമാക്കണം: ബിനോയ് വിശ്വം തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകർ ബ്രാഞ്ച് യോഗങ്ങൾ വരെ ഉന്നയിച്ച വിമർശനങ്ങൾ പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ പാർട്ടി വരുത്തുകയാണ്. തെറ്റ് പറ്റിയാൽ ഏത് നേതാവിനെയും വിമർശിക്കാനും തിരുത്താനും പാർടിക്ക് കഴിയും. ഞാനുൾപ്പെടെ എല്ലാ നേതാക്കൾക്കും ഇത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.ഇതിനൊപ്പം തന്നെ പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും തേടുന്നുണ്ട്. പതിനായിരക്കണക്കിന് നിർദ്ദേശങ്ങളാണ് പൊതുജനങ്ങളിൽ നിന്ന് ഇതിനകം ലഭിച്ചത്. സിപിഐഎമ്മിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസവും സ്നേഹവുമാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഈ തിരുത്തൽ പ്രക്രിയയ്ക്ക് തുരങ്കം വെക്കാനാണ് മാധ്യമങ്ങൾ വ്യാജവാർത്തകളിലൂടെ നിരന്തരം ശ്രമിക്കുന്നത്.സിപിഐ എമ്മിനെതിരെയുള്ള ഈ കള്ളപ്രചരണങ്ങൾ തള്ളിക്കളയണം എന്ന് അഭ്യർഥിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.The post പാർട്ടി യോഗത്തിലെ തീരുമാനമെന്ന പേരിൽ വ്യാജ വാർത്തകൾ; നിയമ നടപടി സ്വീകരിക്കാൻ എംവി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.