തലസ്ഥാനത്ത് ആക്രമണം; കാറിലെത്തിയ അജ്ഞാതര്‍ ബേക്കറി ഉടമയേയും തൊഴിലാളിയേയും വെട്ടി പരിക്കേല്‍പ്പിച്ചു

Wait 5 sec.

തിരുവനന്തപുരം | കാറിലെത്തിയ അജ്ഞാതര്‍ ബേക്കറി ഉടമയെയും തൊഴിലാളിയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം പോത്തന്‍കോട് അല്‍ഹാനി ബേക്കറി ഉടമ ഷാഹുല്‍ ഹമീദിനും തൊഴിലാളിക്കുമാണ് വെട്ടേറ്റത്.ഷവര്‍മ വെട്ടുന്ന കത്തിയുപയോഗിച്ച് ഇരുവരെയും ദാരുണമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും തൊട്ടടുത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലെത്തിയ അക്രമികള്‍ ഉടന്‍ രക്ഷപ്പെട്ടെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. പ്രതികള്‍ക്കായി പോത്തന്‍കോട് പോലീസ് അന്വേഷണം ആരംഭിച്ചു.