തിരുവനന്തപുരത്ത് ബേക്കറി ഉടമയെയും തൊഴിലാളിയെയും വെട്ടി പരുക്കേൽപ്പിച്ചു. തിരുവനന്തപുരം പോത്തൻകോട് ആണ് ക്രൂരമായ സംഭവം ഉണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ALSO READ: ഉത്തരമില്ലേ മിനിസ്റ്ററേ ? താൽക്കാലിക വിസിമാരുടെ പട്ടിക സർക്കാർ നൽകാതിരുന്നത് സംബന്ധിച്ച ചോദ്യത്തിൽ പ്രതികരിക്കാതെ മന്ത്രി റോജി എം ജോൺകടയിൽ ഷവർമ വെട്ടുന്ന കത്തിയെടുത്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പ്രകോപനം ആയത്. സംഭത്തിൽ പോത്തൻകോട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബീമാപ്പള്ളി സ്വദേശികളായ രണ്ടു പേരാണ് ക്രൂരമായ അക്രമം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.ENGLISH SUMMARY: A bakery owner and an employee were seriously injured in a brutal attack at Pothencode in Thiruvananthapuram. Police have launched an investigation into the incident.The post ഷവർമ വെട്ടുന്ന കത്തിയെടുത്തത് ചോദ്യം ചെയ്തു; പോത്തൻകോട് ബേക്കറി ഉടമയെയും തൊഴിലാളിയെയും വെട്ടിപ്പരുക്കേൽപ്പിച്ചു appeared first on Kairali News | Kairali News Live.