ഈ ഭക്ഷണങ്ങൾ സ്റ്റീൽ പാത്രത്തിൽ സൂക്ഷിക്കരുത്; കാത്തിരിക്കുന്നത് അപകടം

Wait 5 sec.

നമ്മുടെ വീടുകളിലെല്ലാം കാലാകാലങ്ങളിലായി ഭക്ഷണം സൂക്ഷിക്കാൻ ഉപയോഗിക്കുന്നത് സ്റ്റീൽ പാത്രങ്ങളാണ്. പലരും ഭക്ഷണങ്ങള്‍ സൂക്ഷിക്കുന്നത് പല വിധത്തിലാണ്, സ്റ്റീല്‍, അലുമിനിയം, മണ്‍പാത്രങ്ങള്‍ എന്നിവയെല്ലാം ഭക്ഷണം സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പലർക്കും പ്രിയം സ്റ്റീല്‍ പാത്രത്തോട് തന്നെയാണ്.എന്നാൽ ഇവ പലപ്പോഴും നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ പ്രതിസന്ധികള്‍ സൃഷ്ടിക്കും എന്ന കാര്യം ഓര്‍ത്തിരിക്കുന്നത് നല്ലതാണ്. എപ്പോഴും വൃത്തിയാക്കാന്‍ എളുപ്പമാണ് എന്നത് പോലെ തന്നെ പലപ്പോഴും എക്കാലവും തിളക്കം നിലനിര്‍ത്തുന്നതിനും സ്റ്റീല്‍ പാത്രം നല്ലതാണ്.also read; പ്രമേഹ രോ​ഗികൾ ഇഡ്ഡലി കഴിച്ചാൽ ഷു​ഗർ കൂടുമോ ?എന്നാൽ ചില ഭക്ഷണങ്ങൾ സ്റ്റീൽ പാത്രത്തിൽ സൂക്ഷിക്കുന്നത് അത്ര നല്ലതല്ല. പലപ്പോഴും ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്‌നങ്ങളിലേക്കാണ് ഇത് എത്തിക്കുന്നത്. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇത് ആരോഗ്യത്തിന് ഹാനികരമാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ചില ഭക്ഷണങ്ങളിലെ വസ്തുക്കള്‍ സ്റ്റീലുമായി രാസപ്രവര്‍ത്തനം നടത്തുന്നതിന്റെ ഫലമായാണ് പലപ്പോഴും അത് ഭക്ഷ്യവിഷബാധക്ക് വരെ കാരണമാകുന്നു.ഒരു കാരണവശാലും പഴങ്ങൾ സ്റ്റീൽ പാത്രത്തിൽ സൂക്ഷിക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യം മോശം അവസ്ഥയിലാക്കുകയും ഫലങ്ങളുടെ സ്വാഭാവിക ഗുണങ്ങൾ നഷ്ടമാക്കുകയും ചെയ്യും. ഇതോടെ ഫലങ്ങൾ വേഗത്തിൽ കേടാവുന്നു. സ്ഥിരമായി അച്ചാറുകള്‍ കഴിക്കുന്ന വ്യക്തിയാണോ? എന്നാല്‍ ഇനി മുതല്‍ അച്ചാറുകള്‍ സൂക്ഷിക്കുമ്പോള്‍ അത് സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഉപ്പും മസാലകളും ചേര്‍ത്ത് ദീര്‍ഘകാലം സൂക്ഷിക്കുന്ന അച്ചാറുകള്‍ ഒരിക്കലും സ്റ്റീല്‍ പാത്രത്തില്‍ വെക്കരുത്. കാരണം ഇത് സ്റ്റീലുമായി പ്രതിപ്രവര്‍ത്തിച്ച് പാത്രങ്ങള്‍ തുരുമ്പെടുക്കുകയും പലപ്പോഴും അച്ചാറിന്റെ രുചി നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. കൂടാതെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും എത്തിക്കുന്നു.The post ഈ ഭക്ഷണങ്ങൾ സ്റ്റീൽ പാത്രത്തിൽ സൂക്ഷിക്കരുത്; കാത്തിരിക്കുന്നത് അപകടം appeared first on Kairali News | Kairali News Live.