നേരിടേണ്ടി വരിക ഗുരുതരമായ പ്രത്യാഘാതം:ഇസ്‌റാഈലിന് വീണ്ടും മുന്നറിയിപ്പുമായി ഇറാന്‍

Wait 5 sec.

തെഹ്‌റാന്‍/വാഷിങ്ടണ്‍ | പശ്ചിമേഷ്യയില്‍ സമാധാന കരാര്‍ രൂപപ്പെട്ട ശേഷവും ലബനാനില്‍ ആക്രമണം തുടരുന്ന ഇസ്‌റാഈല്‍ നടപടിയെ അപലപിച്ച് ഇറാന്‍. തുടര്‍ച്ചയായി ആക്രമണം സംഘടിപ്പിക്കുന്ന ഇസ്‌റാഈലിന് താമസിയാതെ തന്നെ ഗുരുതരമായ പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബഗാഇ മുന്നറിയിപ്പ് നല്‍കി.തെക്കന്‍ ലബനാനില്‍ ഇസ്‌റാഈല്‍ നടത്തിയ ഏറ്റവും പുതിയ ആക്രമണത്തില്‍ അനവധി പേര്‍ കൊല്ലപ്പെട്ടതായി ദേശീയ വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി.അതിനിടെ, നേരത്തെ നിശ്ചയിച്ചിരുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് പര്യടനം യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് നീട്ടിവച്ചു. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചതിനു പിന്നാലെ, ഇറാനുമായുള്ള അടുത്ത ഘട്ടം ചര്‍ച്ചക്ക് നേതൃത്വം വഹിക്കാനുള്ളതിനാലാണിത്.നേരത്തെ, വാഷിങ്ടണും തെഹ്‌റാനും തമ്മിലുള്ള കരാറിനെ ന്യായീകരിച്ച് സംസാരിച്ചതിന് യു എസ്, ഇസ്‌റാഈല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വാന്‍സിന് കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. 60 ദിവസത്തെ ചര്‍ച്ചാ കാലയളവ് പ്രഖ്യാപിക്കുന്നതായുള്ള വാന്‍സിന്റെ പ്രഖ്യാപനമാണ് വിമര്‍ശനങ്ങള്‍ക്ക് വിധേയമായത്.Content Highlights:Iran has issued a stark warning to Israel regarding severe consequences if regional provocations continue. The statement underscores escalating geopolitical tensions across the Middle East. Global observers are closely monitoring the situation as diplomatic efforts intensify to avert further conflict.