കേരള ബജറ്റ് 2026; പ്ലാനിൽ കൃത്യമായ വെട്ടിക്കുറവ് വന്നിട്ടുണ്ടെന്ന് കെ എൻ ബാലഗോപാൽ

Wait 5 sec.

പ്ലാനിൽ കൃത്യമായ വെട്ടിക്കുറവ് വന്നിട്ടുണ്ടെന്ന് കെ എൻ ബാലഗോപാൽ. കഴിഞ്ഞ സർക്കാരിനെ കുറ്റപ്പെടുത്താനാണ് ഇപ്പോഴത്തെ സർക്കാർ ശ്രമിച്ചതെന്നും കേന്ദ്ര സർക്കാരിനെ ഒരു വാക്ക് കൊണ്ട് പോലും വിമർശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി പ്രതിപക്ഷ നേതാവല്ലെന്നും തൊട്ടുമുമ്പത്തെ വർഷത്തെ തുക പോലും പ്ലാനിൽ വന്നിട്ടില്ലെന്നും ബാലഗോപാൽ പറഞ്ഞു. ശമ്പളം, പെൻഷൻ എന്നിവയിൽ മാത്രം 8000 കോടിയുടെ കുറവുണ്ടെന്നും കശുവണ്ടി, കയർ എന്നിവയിലും കുറച്ചെന്നും അദ്ദേഹം പ്രതികരിച്ചു.Also Read: പാർട്ടി യോഗങ്ങളെ കുറിച്ച് മാധ്യമങ്ങൾ വലിയ ഊഹാ പോഹങ്ങൾ പ്രചരിപ്പിച്ചു: ബിനോയ് വിശ്വം20% ത്തിൽ താഴെ ആൽക്കഹോൾ ഉള്ള മദ്യത്തിന്റെ നികുതിയിളവ് കൂൾ ഡ്രിങ്ക്സ് പോലെ മദ്യം വാങ്ങി കുടിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വില കുറയുന്നതോടെ സുലഭമായി വാങ്ങാൻ സൗകര്യം ഒരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസിന് പത്തുകോടി മാത്രമാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. പ്ലാനിൽ ഒരു ലക്ഷം മാത്രമേ ടോക്കൺ ആയി ഉൾപ്പെടുത്തിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.The post കേരള ബജറ്റ് 2026; പ്ലാനിൽ കൃത്യമായ വെട്ടിക്കുറവ് വന്നിട്ടുണ്ടെന്ന് കെ എൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.