നീറ്റ്, സിബിഎസ്ഇ വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ നിവേദനം നൽകുമെന്ന് എസ്എഫ്ഐ അഖിലേന്ത്യ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ. അടുത്ത ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രിയെ കാണാൻ എസ്എഫ്ഐ പ്രതിനിധി സംഘത്തിന് അനുമതി ലഭിച്ചെന്നും രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.രാജി ആവശ്യപ്പെട്ട് 5 ലക്ഷം ഒപ്പുകൾ നൽകുമെന്നും അനുമതി നൽകിയില്ലെങ്കിൽ ഇതിലും വലിയ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം ഇവിടെ അവസാനിക്കുന്നില്ലെന്നും ഇത് ഒരു തുടക്കം മാത്രമാണെന്നും ഭട്ടാചാര്യ വ്യക്തമാക്കി.Also Read: കേരള ബജറ്റ് 2026; പ്ലാനിൽ കൃത്യമായ വെട്ടിക്കുറവ് വന്നിട്ടുണ്ടെന്ന് കെ എൻ ബാലഗോപാൽ7 ആവശ്യങ്ങൾ ആണ് മുന്നോട്ട് വെക്കുന്നത് എന്ന് ആദർശ് എം സജി പറഞ്ഞു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി അല്ല, നാഷണൽ ടോർച്ചറിംഗ് ഏജൻസി ആണെന്നും അദ്ദേഹം വിമർശിച്ചു. ഇനിയും എത്ര കുട്ടികളുടെ ആത്മഹത്യ ആണ് അവർക്ക് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.The post കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ നിവേദനം നൽകും: ശ്രീജൻ ഭട്ടാചാര്യ appeared first on Kairali News | Kairali News Live.