പകർച്ചവ്യാധികൾ പകർന്നു പിടിക്കുന്നതിനിടെ ആരോഗ്യവകുപ്പിൽ അനിശ്ചിതത്വം; പകർച്ചവ്യാധി പ്രതിരോധ യോഗം നടന്നില്ല

Wait 5 sec.

പകർച്ചവ്യാധികൾ പകർന്നു പിടിക്കുന്നതിനിടെ ആരോഗ്യവകുപ്പിലെ അനിശ്ചിതത്വം തുടരുന്നു. പകർച്ചവ്യാധി പ്രതിരോധ നടപടികൾ ചർച്ച ചെയ്യാനുള്ള യോഗം ചേരാൻ ആകാതെ ആരോഗ്യവകുപ്പ്. യോഗം നടക്കാത്തത് ഡിഎച്ച്എസ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്.ഷിഗെല്ല അടക്കമുള്ള പകർച്ചവ്യാധികളുടെ വ്യാപനത്തിനിടയിലാണ് ആരോഗ്യവകുപ്പിലെ അനിശ്ചിതത്വം തുടരുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ ഇന്ന് ഉച്ചയ്ക്കാണ് എംബവർ കമ്മിറ്റി യോഗം നിശ്ചയിച്ചിരുന്നത്. എന്നാൽ ഡയറക്ടർ സ്ഥാനത്തെ ചൊല്ലി ഡോക്ടർ റീനയും താൽക്കാലിക ചുമതലയുള്ള വി മീനാക്ഷിയും തമ്മിൽ തർക്കം ആയതാണ് യോഗം മാറ്റിവയ്ക്കാൻ കാരണം.Also Read: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ നിവേദനം നൽകും: ശ്രീജൻ ഭട്ടാചാര്യപകർച്ചവ്യാധികൾ വ്യാപിക്കുന്ന സമയത്ത് ആരോഗ്യവകുപ്പിൽ ഏകോപനം ഇല്ല എന്ന പരാതി നേരത്തെയും ഉയർന്നിരുന്നു. ഇതിനിടയിലാണ് പ്രതിസന്ധിയായി വകുപ്പ് തലപ്പത്തെ തർക്കവും. ഷിഗെല്ല മുതൽ കുരങ്ങു പനിവരെ 13000 ത്തിലധികം കേസുകളാണ് ഇപ്പോൾതന്നെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാറ്റിവെച്ച യോഗം എന്ന് ചേരും എന്ന കാര്യത്തിലും കൃത്യമായ വ്യക്തത ആരോഗ്യവകുപ്പിൽ ഇല്ല.The post പകർച്ചവ്യാധികൾ പകർന്നു പിടിക്കുന്നതിനിടെ ആരോഗ്യവകുപ്പിൽ അനിശ്ചിതത്വം; പകർച്ചവ്യാധി പ്രതിരോധ യോഗം നടന്നില്ല appeared first on Kairali News | Kairali News Live.