ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം തുടരുന്നു. ഡിഎച്ച്എസ് സ്ഥാനത്ത് നിന്ന് നീക്കിയ നടപടി സ്റ്റേ ചെയ്ത ഉത്തരവുമായെത്തിയ ഡോ.കെ ജെ റീനയ്ക്ക് താൽക്കാലിക ഡയറക്ടറായ ഡോ.വി മീനാക്ഷി കസേര ഒഴിഞ്ഞു നൽകിയില്ല. ഇരുവരും ഡ്യൂട്ടി സമയം മുഴുവനും ഓഫീസ് ക്യാമ്പിനുള്ളിൽ തന്നെ തുടർന്നു. ട്രിബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു.സ്ഥലമാറ്റ ഉത്തരവ് റദ്ധാക്കിയ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഉത്തരവുമായാണ് കെ ജെ റീന ചുമതലയിൽ പ്രവേശിക്കാനായി ഡയറക്ടറേറ്റ് ഓഫ്സിലേക്ക് എത്തിയത്. എന്നാൽ വകുപ്പ് ഡയറക്ടറുടെ താൽക്കാലിക ചുമതലയുള്ള ഡോ. വി മീനാക്ഷി കസേര ഒഴിഞ്ഞു നൽകാൻ തയ്യാറായില്ല. കസേര ഒഴിഞ്ഞു നൽകേണ്ടതില്ലെന്ന് സർക്കാർ നിർദ്ദേശം ലഭിച്ചു എന്നാണ് വിവരം. ഇരുവരും രാവിലെ മുതൽ ഡ്യൂട്ടി സമയം കഴിയുന്നതുവരെ ഓഫീസ് ക്യാബിനുള്ളിൽ തന്നെ തുടർന്നു. കണ്ടോൺമെന്റ് പൊലീസും ഓഫീസിൽ സുരക്ഷ ഒഴുക്കിയിരുന്നു.Also Read: പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നതിനിടെ ആരോഗ്യവകുപ്പിൽ അനിശ്ചിതത്വം; പകർച്ചവ്യാധി പ്രതിരോധ യോഗം നടന്നില്ലഅതേസമയം, നാളെയും ഡയറക്ടറേറ്റിൽ വരുമെന്നും തന്റെ ഉത്തരവാദിത്വം നിർവഹിക്കുമെന്നും ഡോ റീന പറഞ്ഞു. സ്ഥലമാറ്റം സംബന്ധിച്ച് സർക്കാർ നൽകിയ ഉത്തരവ് തൃപ്തികരമല്ലെന്ന് കാണിച്ചാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഡോ. കെ ജെ റീനയുടെ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തത്. മൂന്നുവർഷ കാലാവധി പൂർത്തിയാക്കിയതു കൊണ്ടുള്ള സ്വാഭാവിക നടപടിയെന്നാണ് സർക്കാർ വാദിച്ചത്. എന്നാൽ ഭരണാനുകൂല സംഘടനയുടെ ആവശ്യപ്രകാരമുള്ള ചട്ടവിരുദ്ധ സ്ഥലമാറ്റത്തിന് കൂട്ടുനിൽക്കാത്തതാണ് ഡോ റീനയുടെ ട്രാൻസ്ഫറിനു പിന്നിൽ എന്നാണ് വിമർശനം . ട്രിബ്യൂണൽ വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. സർക്കാരിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥർ തൽസ്ഥാനത്ത് ഉണ്ടാകില്ലെന്നായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ കഴിഞ്ഞദിവസം പ്രതികരിച്ചത്.The post ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം തുടരുന്നു; കെ ജെ റീനയ്ക്ക് കസേര ഒഴിഞ്ഞു നൽകാതെ ഡോ.വി മീനാക്ഷി appeared first on Kairali News | Kairali News Live.