ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എച്ചിലെ പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ ഉറുഗ്വേയെ വിറപ്പിച്ച് കരീബിയൻ ദ്വീപ് രാഷ്ട്രമായ കേപ് വെർദേ. ഫ്ലോറിഡയിലെ മിയാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ ഉറുഗ്വേ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിലാണ്.ആദ്യ മത്സരത്തിൽ സ്പെയിനിനെ പിടിച്ചുകെട്ടിയ കേപ് വെർദേ 4-1-4-1 ഫോർമേഷനിൽ ആണ് ഇറങ്ങിയത്. യുറുഗ്വായാകട്ടെ 4-2-3-1 ശൈലിയിൽ ആണ് ഇറങ്ങിയത്. സൂപ്പർതാരം വാൽവേർദേ നയിച്ച യുറുഗ്വായുടെ ആക്രമണങ്ങളെ വോസിഞ്ഞോയും പ്രതിരോധനിരയും വിഫലമാക്കുമ്പോൾ തന്നെ കേപ് വെർദേ മുന്നേറ്റനിരയും മികച്ച ആക്രമങ്ങൾ അഴിച്ചുവിട്ടുകൊണ്ടിരുന്നു.Also Read:തലയുയർത്തി ഇറാൻ; ലോകകപ്പിൽ ബെൽജിയത്തെ സമനിലയിൽ തളച്ചുഒടുവിൽ കളിയുടെ ഒഴുക്കിനു വിപരീതമായി ആദ്യ വെടി പൊട്ടിച്ചത് കേപ് വെർദേയാണ്. 21 ആം മിനുട്ടിൽ 25 വാര അകലെ നിന്ന് മിഡ്ഫീൽഡർ കെവിൻ പിന തൊടുത്ത ഫ്രീ കിക്ക് ഉറുഗ്വേ ഗോൾകീപ്പർ മുസ്ലേരയെ മറികടന്നു. തുടർന്നും ഇരു ടീമുകളും ആക്രമണം നടത്തിയെങ്കിലും ഫലം കണ്ടില്ല. എന്നാൽ ഇടവേള ആകാറായി എന്ന ചിന്ത കേപ് വെർദേയുടെ പ്രതിരോധത്തെ ആലസ്യത്തിലേക്ക് നയിച്ചു. എന്നാൽ ഇത് മുതലാക്കി 44ആം മിനുട്ടിൽ ഉറുഗ്വേ മികച്ചൊരു ആക്രമണം അഴിച്ചുവിട്ടു. ആ പന്ത് കേപ് വെർദേ പ്രതിരോധം ക്ലിയർ ചെയ്തത് പോസ്റ്റിൽ തട്ടി ചെന്നെത്തിയത് മാക്സി അറൗജോയുടെ കാലുകളിൽ. അദ്ദേഹം അത് കൃത്യമായി വലയിൽ എത്തിച്ചു. തൊട്ടുപിന്നാലെ അധികസമയത്ത് മാക്സി അറൗജോയുടെ ക്രോസ് അഗസ്റ്റിൻ കനോബി കൃത്യമായി വോസിൻഹോയെ മറികടന്ന് ഗോൾവലയിലെത്തി.The post ഫിഫ ലോകകപ്പ് 2026: കേപ് വെർദേയ്ക്കെതിരെ ആദ്യപകുതിയിൽ ലീഡ് നേടി ഉറുഗ്വേ appeared first on Kairali News | Kairali News Live.