ഫിഫ ലോകകപ്പ് 2026: കരുത്ത് കാട്ടി ഇറാൻ; ഗോളടിക്കാൻ കഴിയാതെ ബെൽജിയം

Wait 5 sec.

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ജി യിലെ ബെൽജിയവും ഇറാനും തമ്മിലുള്ള മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. ലോസ് ഏഞ്ചൽസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലെ ആദ്യ പകുതി അവസാനിച്ചപ്പോൾ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല.മത്സരത്തിൽ പെപെ ഗാർഡിയോളയുടെ ടീമുകളെ അനുസ്മരിപ്പിക്കുന്ന അക്രമണാത്മകമായ 4-3-3 ഫോർമേഷനിൽ ഇറാൻ ഇറങ്ങിയപ്പോൾ ബെൽജിയം ഇറങ്ങിയത് ഡേ ബ്രെയൂണിനു മുന്നിൽ ലുകാകുവിനെ നിർത്തിയുള്ള 4-2-3-1 ഫോർമേഷനിൽ ആയിരുന്നു.Also Read: ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ബുമ്രയും കോഹ്‌ലിയും; യശസ്വി ജയ്സ്വാൾ പുറത്ത്കളിയുടെ തുടക്കത്തിൽ ബെൽജിയം നടത്തിയ സാഹസിക മുന്നേറ്റം അവസാനിച്ചത് ലുകാകുവിന് മഞ്ഞ കാർഡ് ലഭിക്കുന്നതിലായിരുന്നു. ആ ആക്രമണം തടയുന്നതിനിടയിൽ പരുക്കേറ്റ ഇറാനിയൻ ഗോളി ബെയ്‌റൺവൻഡ് പിന്നീട് ഉജ്വല സേവുകളോടെ ബെൽജിയൻ ആക്രമണങ്ങളുടെ മുനയൊടിച്ചു. മറുവശത്തു ഇറാനും മികച്ച മുന്നേറ്റങ്ങളുമായി എതിരാളികളെ ഞെട്ടടിച്ചു കൊണ്ടിരുന്നു. 27 ആം മിനുട്ടിൽ അവർ ഗോൾ വല കുലുക്കിയെങ്കിലും തറേമി ഓഫ് സൈഡ് ആണെന്ന് വിഎആർ റിവ്യൂവിൽ വ്യക്തമായതോടെ ഗോൾ നഷ്ടപ്പെട്ടു.FIFA World Cup 2026: Iran holds fort as Belgium fails to scoreThe post ഫിഫ ലോകകപ്പ് 2026: കരുത്ത് കാട്ടി ഇറാൻ; ഗോളടിക്കാൻ കഴിയാതെ ബെൽജിയം appeared first on Kairali News | Kairali News Live.