സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: ഇന്ത്യൻ സ്‌കൂൾ ബഹ്റൈന് തിളക്കമാർന്ന വിജയം; ജിസെൽ ഷാരോൺ സ്കൂൾ ടോപ്പർ

Wait 5 sec.

മനാമ: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ചരിത്രവിജയം ആവർത്തിച്ച് ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ. 98.09 ശതമാനം ഓവർഓൾ വിജയം നേടിയ സ്കൂൾ, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ 100 ശതമാനം വിജയം കരസ്ഥമാക്കി അക്കാദമിക് മികവിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ചു.പ്രധാന നേട്ടങ്ങൾ:സ്കൂൾ ടോപ്പർ: കൊമേഴ്‌സ് വിഭാഗത്തിലെ ജിസെൽ ഷാരോൺ ഫെർണാണ്ടസ് 500-ൽ 486 മാർക്ക് (97.2%) നേടി സ്കൂളിൽ ഒന്നാമതെത്തി.രണ്ടാം സ്ഥാനം: പ്രണവി മണപുറവും അന്ന ബിനുവും 96.8 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനം പങ്കിട്ടു.മൂന്നാം സ്ഥാനം: സിമോൻ മാത്യു ജോളി (96.4%) മൂന്നാം സ്ഥാനം നേടി.വിവിധ സ്ട്രീമുകളിലെ വിജയികൾ:സയൻസ്: അന്ന ബിനു (96.8%) ഒന്നാമതെത്തിയപ്പോൾ, സിമോൻ മാത്യു ജോളി (96.4%), ആൽവിൻ ജോർജ് സേവ്യർ (95.6%) എന്നിവർ അടുത്ത സ്ഥാനങ്ങൾ നേടി.കൊമേഴ്‌സ്: ജിസെൽ ഷാരോൺ ഫെർണാണ്ടസ് ഒന്നാമതെത്തി. അദിതി സതീഷ് അയ്യർ (95.6%) രണ്ടാം സ്ഥാനവും, റെഹാൻ സേത്മിക, ബാലാമണി അയിലൂർ എന്നിവർ മൂന്നാം സ്ഥാനവും നേടി.ഹ്യുമാനിറ്റീസ്: പ്രണവി മണപുറം (96.8%) ഒന്നാം സ്ഥാനവും, അംഗന ശ്രീജിത്ത് (95%), ക്രിസ്റ്റഫർ ചാക്കോ (92.6%) എന്നിവർ തൊട്ടടുത്ത സ്ഥാനങ്ങളും കരസ്ഥമാക്കി.പരീക്ഷയെഴുതിയവരിൽ 21 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ വൺ ഗ്രേഡ് നേടി. 52 പേർക്ക് 90 ശതമാനത്തിന് മുകളിൽ മാർക്കുണ്ട്. ഗണിതത്തിൽ 9 വിദ്യാർത്ഥികളും കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ് ഗ്രാഫിക്സ് എന്നിവയിൽ ഓരോ വിദ്യാർത്ഥി വീതവും 100-ൽ 100 മാർക്ക് നേടി തിളങ്ങി.വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തെ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.The post സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: ഇന്ത്യൻ സ്‌കൂൾ ബഹ്റൈന് തിളക്കമാർന്ന വിജയം; ജിസെൽ ഷാരോൺ സ്കൂൾ ടോപ്പർ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.