“ജയിച്ചിട്ട് മക്കളെ കാണാൻ വരണം…”; അമ്മയുടെ വാക്ക് മറക്കാതെ ഒല്ലൂർ എംഎൽഎ കെ രാജൻ

Wait 5 sec.

നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ചയുടനെ തന്നെ സയനയുടെ മക്കളെ കാണാൻ എത്തുമെന്ന വാക്ക് പാലിച്ച് കെ രാജൻ. ഒല്ലൂർ മണ്ഢലത്തിൽ നിന്നും വിജയിച്ചതിനു പിന്നാലെയാണ് അദ്ദേഹം ചൂരൽമല ദുരന്തത്തിൽ മൂന്ന് മക്കളെ നഷ്ടപ്പെട്ട സയനയെ സന്ദർശിച്ചത്.നേരത്തെ ഒല്ലൂർ മണ്ഡലത്തിലെ കെ രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കാണാൻ എത്തിയവരിൽ ചൂരൽമല ദുരന്തത്തിൽ മൂന്ന് മക്കളെ നഷ്ടപ്പെട്ട സയനയും ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് രാജനെ ആലിംഗനം ചെയ്ത സയന, ആലിംഗനത്തിന് പിന്നാലെ “ജയിച്ചിട്ട്… മക്കളെ കാണാൻ വരണം…” എന്ന് അഭ്യർത്ഥിച്ചിരുന്നു. Also Read: ലൈംഗികാതിക്രമ കേസ്: നടൻ സിദ്ദിഖിന് വിദേശത്ത് നടക്കുന്ന ദൃശ്യം 3 ൻ്റെ പ്രമോഷൻ ഷോയില്‍ പങ്കെടുക്കാംഇതിനു സമ്മതം മൂളിയ കെ രാജൻ അന്ന് നൽകിയ വാക്ക് ഇന്ന് പാലിച്ചു. അപകടത്തിൽ ജീവൻ പൊലിഞ്ഞ സായനയുടെ മക്കളായ ധ്യാൻ, നിവേദ്, ഇഷാൻ എന്നിവരുടെ കുഴിമാടങ്ങളിൽ രാജൻ കളിപ്പാട്ടങ്ങളും സമ്മാനങ്ങളും സമർപ്പിച്ചു. ശേഷം തന്നെ കാത്ത് നിന്ന സയനയുടെയും അനീഷിന്റെയും ഒപ്പം അവരുടെ വീടും സന്ദർശിച്ചാണ് കെ രാജൻ മടങ്ങിയത്.The post “ജയിച്ചിട്ട് മക്കളെ കാണാൻ വരണം…”; അമ്മയുടെ വാക്ക് മറക്കാതെ ഒല്ലൂർ എംഎൽഎ കെ രാജൻ appeared first on Kairali News | Kairali News Live.