മധുരക്കൊതിയൻമാർക്ക് ഇറ്റാലിയൻ ട്രീറ്റ്; ക്ലാസിക് കോഫി തിറാമിസു ഇത്ര എളുപ്പമോ?

Wait 5 sec.

സ്ട്രെസ്ഫുൾ ആയിട്ടുള്ള ഒരു ദിവസത്തിന് ശേഷം മധുരം കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. എന്നും കേക്കും , ചോക്കലേറ്റുമൊക്കെ കഴിച്ച് മടുത്തെങ്കിൽ ഇനി മധുരത്തിനായി കൊതി തോന്നുമ്പോൾ ഒരു തിറാമിസു ഉണ്ടാക്കിയാലോ. കോഫിയുടെ രുചി ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട വിഭങ്ങളുടെ ലിസ്റ്റിൽ ഈ വിഭവം സ്ഥാനം പിടിക്കുമെന്ന് ഉറപ്പാണ്.ചേരുവകൾമസ്കർപോൺ ചീസ്- 250 ഗ്രാംഹെവി ക്രീം- ഒരു കപ്പ്പഞ്ചസാര- അര കപ്പ്വാനില എസ്ട്രാക്ട്- ഒര ടീസ് സ്പൂൺകടുപ്പമുള്ള കോഫി- ഒരു കപ്പ്ലേഡീ ഫിംഗേഴ്സ് ബിസ്ക്കറ്റ്- ഒരു പാക്കറ്റ്കൊക്കോ പൌഡർ- ആവശ്യത്തിന്ALSO READ; ഇഡലി ബാക്കി വന്നോ ? എളുപ്പത്തിൽ രൂപം മാറ്റം, ഇതാ റെസിപ്പിതയ്യാറാക്കുന്ന വിധംഹെവി ക്രീം നന്നായി അടിച്ചെടുക്കുക. മസ്കർ പോൺ ചീസ്, വാനില, പഞ്ചസാര എന്നിവ മറ്റൊരു പാത്രത്തിലിട്ട് സംയോജിപ്പിക്കുക. അടിച്ചുവെച്ച ക്രീം ഇതിലേക്ക് ചേർത്ത് ഇളക്കുക. ബിസ്ക്കറ്റ് ഓരോന്നായി കോഫിയിൽ മുക്കിയെടുക്കുക. ഒരു പാത്രത്തിൽ ഈ ബിസ്ക്കറ്റ് നിരത്തി അതിലേക്ക് ക്രീം ഒഴിക്കുക. ഇതുപോലെ രണ്ടാമത്തെ ലെയറും ചെയ്യുക. നാല് മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചതിന് ശേഷം മുകളിൽ കൊക്കൊ പൌഡർ വിതറി വിളമ്പാം.The post മധുരക്കൊതിയൻമാർക്ക് ഇറ്റാലിയൻ ട്രീറ്റ്; ക്ലാസിക് കോഫി തിറാമിസു ഇത്ര എളുപ്പമോ? appeared first on Kairali News | Kairali News Live.