മുംബൈ| പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടര്‍ന്നാല്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നതും ഇന്ധന ഇറക്കുമതിയുടെ ചെലവ് വര്‍ധിച്ചതും ഇന്ത്യയില്‍ പണപ്പെരുപ്പഭീതി രൂക്ഷമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയില്‍ മാറ്റം വരുത്താതെ മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.ലോകത്തില്‍ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ഉപയോഗിക്കുന്ന എണ്ണയുടെ 89 ശതമാനവും ഇറക്കുമതിയിലൂടെയാണ് ലഭിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലുണ്ടായ സംഘര്‍ഷാവസ്ഥ ഇന്ത്യയിലേക്കുള്ള ചരക്കുനീക്കത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എണ്ണവിലയില്‍ വര്‍ധനവ് വരുത്തിയാല്‍ അത് സമ്പദ് വ്യവസ്ഥയില്‍ വലിയ ആഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചിട്ട് രണ്ടര മാസം പിന്നിട്ടിട്ടും ഇതുവരെ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചിട്ടില്ല. നിലവിലെ സാമ്പത്തിക ബാധ്യതകള്‍ എണ്ണക്കമ്പനികളും, സര്‍ക്കാരും ചേര്‍ന്നാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ ഇനി അധികം തുടരാനാകില്ലെന്ന സൂചനയാണ് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ നല്‍കുന്നത്.Content Highlights:Reserve Bank Governor Sanjay Malhotra warned that the ongoing conflict in West Asia may force a hike in petrol and diesel prices in India. The rise in international crude oil prices and increased import costs are intensifying inflation concerns within the country. As India imports nearly 89 percent of its oil requirements, the disruption in supply chains through the Strait of Hormuz is significantly impacting the national economy.