മലമ്പുഴയില്‍ കാട്ടാന ആക്രമണം; അകമലവാരം സ്വദേശിക്ക് ദാരുണാന്ത്യം

Wait 5 sec.

പാലക്കാട്| പാലക്കാട് മലമ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. അകമലവാരം സ്വദേശി ചന്ദ്രനാണ് മരിച്ചത്. വീടിന് സമീപത്തുള്ള മരച്ചുവട്ടില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു ആക്രമണം. കടുത്ത ചൂടായതുകൊണ്ട് പല ദിവസങ്ങളിലും വീടിന് പുറത്ത് കട്ടിലിട്ട് കിടക്കാറുണ്ട്. ചന്ദ്രന്റെ ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയായിരുന്നു ആനയുടെ ആക്രമണം.നിലവില്‍ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് തന്നെയുണ്ടാകും. കാട്ടാന ശല്യം സ്ഥിരമായുള്ള പ്രദേശമാണ് അകമലവാരം. മലമ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ അറ്റന്‍ഡറാണ് ചന്ദ്രന്‍.മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ പലയിടത്തും കാട്ടാനശല്യം രൂക്ഷമാണെന്നും ഡിഫ്ഒയെ കണ്ട് പരാതി അറിയിച്ചിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് പറഞ്ഞു. കാട്ടാന ഇറങ്ങുമ്പോള്‍ തുരത്തുന്നത് അല്ലാതെ ശാശ്വതമായ പരിഹാരം വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഫെന്‍സിങ് ഉണ്ടെങ്കിലും അതിന്റെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്താറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം സമീപകാലത്ത് ആനയുടെ ശല്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ആര്‍ കൃഷ്ണദാസ് പ്രതികരിച്ചു. ഫെന്‍സിങ് പൂര്‍ണമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആന ഡാമിന്റെ ഭാഗത്ത് നിന്ന് കയറി വന്ന് ഫെന്‍സിങ് തകര്‍ത്തു പോകുകയാണ് ചെയ്തത്. ആന കാട്ടിലേക്ക് കയറിയിട്ടുണ്ടെന്നും ട്രാക്ക് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ആളുടെ കുടുംബത്തിന് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.Content Highlights:A native of Akamalavaram named Chandran was killed by a wild elephant in Malampuzha while sleeping outside his house. Chandran was an attendant at the Malampuzha Community Health Center and the attack occurred in the early hours of Thursday. While local leaders allege negligence in maintaining solar fencing, the Forest Department stated the elephant breached the fence from the dam area and compensation procedures will be initiated soon.