‘കോൺഗ്രസിനെ നേരെയാക്കാൻ ലീഗിനെന്നല്ല ഭൂലോകത്ത് ആർക്കുമാവില്ല’: കോൺ​ഗ്രസിനെതിരെ മുസ്ലീം ലീ​ഗ് നേതാവ്

Wait 5 sec.

മുഖ്യമന്ത്രി പ്രഖ്യാപനത്തിലെ അതൃപ്തി കോൺ​ഗ്രസിനെതിരെ പരസ്യ പോരിന് തുനിഞ്ഞ് മുസ്ലീം ലീ​ഗ്. കോൺ​ഗ്രസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട്.“എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ലാ” എന്ന് കോൺഗ്രസ് ഇപ്പോഴും തെളിയിച്ചു കൊണ്ടിരിക്കുന്നു എന്തിന് ഇനിയും കോൺഗ്രസിനെ രക്ഷിക്കാനും, നന്നാക്കാനും വല്ലാത്ത ത്യാഗം സഹിക്കണം ലീഗ് എന്നിങ്ങനെ വിമ‍‍ർശിച്ചുക്കൊണ്ട് ആണ് ഫേസ്ബുക്ക് പോസ്റ്റ്.കോൺഗ്രസ് രക്ഷപ്പെടണമെന്ന് കമാൻഡ് ചെയ്യാൻ കഴിയാത്തഹൈക്കമാൻഡിന് പോലും ചിന്തയും ആഗ്രഹവുമില്ലല്ലോ. ലീഗ് UDF വിട്ടാൽ കേരളത്തിൽ കോൺഗ്രസ്തകർന്ന് തരിപ്പണമാവുമെന്ന് എല്ലാവർക്കുമറിയാം, അത് കൊണ്ട് തന്നെയാണ്പല ഭാഗത്ത് നിന്നും വലിയ ഓഫറുണ്ടായിട്ടും ലീഗ് UDF നെ തകരാതെ കൊണ്ട് പോയതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.ALSO READ; മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു! കോൺഗ്രസിനെതിരെ മുസ്ലിം ലീഗിൽ കടുത്ത അതൃപ്തികോൺഗ്രസിനെ സംരക്ഷിക്കാൻ ലീഗെടുത്ത ത്യാഗം ചില്ലറയാണോ. ലീഗ് സ്ഥാപിച്ചത് മുതൽ കേരളത്തിൽ നിന്ന് ലോകസഭയിലേക്ക് ലീഗ് മൽസരിക്കുന്നത് വെറും രണ്ട് സീറ്റിലാണ്. നേരെ ചൊവ്വെ പറഞ്ഞാൽ 8 MLA മാരുണ്ടാകുമ്പോഴും ലീഗ് മൽസരിക്കുന്നത് 2 സീറ്റിലാണങ്കിൽ 22 MLA മാർ ആയപ്പോഴും രണ്ട് സീറ്റിലാണ് ലീഗ് മൽസരിക്കുക. അണികൾ ചോദിക്കുമ്പോൾ നേതൃത്വം പറയും അത് കോൺഗ്രസി ന് ലോകസഭയിൽ സീറ്റ് കുറഞ്ഞ് പോകുമെന്ന്! 2024ലും ഇതേ രീതി തുടർന്നപ്പോൾ അണികളോട് നേതൃത്വം പറഞ്ഞത് 2026 ൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അസംബ്ലി സീറ്റ് വർദ്ധിപ്പിക്കാനാണന്നെന്നും പോസ്റ്റിൽ പറയുന്നു.നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 22 MLA മാരെ കിട്ടിയെങ്കിലും മൽസരിച്ചത് പഴയ 27 സീറ്റിൽ മാത്രം ! ചില സീറ്റുകൾ വെച്ച് മാറ്റാൻ ശ്രമിച്ചത് നടന്നോ ? നടന്നില്ല എന്ന് പറയുന്നില്ല. താരതമ്യേന സ്വല്പമെങ്കിലും വിജയ സാധ്യതയുള്ള കോങ്ങാട് കോൺഗ്രസിന് കൊടുത്ത് തീരെ വിജയ സാധ്യതയില്ലാത്ത അതെ ജില്ലയിലുള്ള മറ്റൊരു മണ്ഡലമായ ആലത്തൂരാണ് ലീഗിന് ലഭിച്ചത്. ഫലമെന്തായി ലീഗ് വിട്ട് കൊടുത്ത കോങ്ങാട് കോൺഗ്രസ് വിജയിച്ചപ്പോൾ ലീഗ് മൽസരിച്ച ആലത്തൂർസീറ്റിൽ കാൽ ലക്ഷത്തിലധികം വോട്ടിന് ലീഗ് തോറ്റു. പട്ടാമ്പി ക്കായി ലീഗ് എത്രകെഞ്ചി കോൺഗ്രസ് തന്നില്ലല്ലോ! അവിടെ LDF വിജയിച്ചു.UDF നെ നിലനിർത്താനും കോൺഗ്രസിനെ സംരക്ഷിക്കാനും എത്രയെത്ര ത്യാഗമാണ് ലീഗ് സഹിച്ചത്. ഇപ്പോ UDF 102 സീറ്റിൽ മിന്നുന്ന വിജയം നേടിയിട്ടും മുഖ്യമന്ത്രിയുടെ പേരിൽ മുന്നണി നാണം കെട്ടു. ഒപ്പം ലീഗും നാണം കെട്ടു. മലപ്പുറം ജില്ലാ ലീഗ് ജനറൽ സിക്രട്ടറി പി. അബ്ദുൾ ഹമീദ് സാഹിബ് പറഞ്ഞത് എത്ര ശരിയാണ്.” ലീഗ് നേതാക്കൾക്ക് പുറത്ത് ഇറങ്ങാൻ പോലും പറ്റുന്നില്ലാ എന്ന് മാത്രവുമല്ല വിവാഹത്തിനോ എന്ന് മാത്രമല്ല ജുമഅക്ക് പോലും പോവാൻ പറ്റുന്നില്ല എന്നതല്ലെ യാഥാർത്ഥ്യം ജനവികാരമറിയാത്ത ഹൈക്കമാന്റ് പ്രതിനിധികൾ തങ്ങളുടെ സ്വന്തം ലാഭത്തിന് വേണ്ടി പ്രവർത്തിച്ച് കോൺഗ്രസിനേയും UDF നേയും നാറ്റിയതോടെ മിന്നും ശോഭ തകർത്തല്ലോ?ഇനി മുസ്ലിം ലീഗിന് കരണീയമായിട്ടുള്ളത് ലീഗിന്റെ ഭാവി ശോഭ നമാക്കലാണ്. നാറിയോ നെപേറിയാൽ പേറിയോനും നാറും എന്ന് പറഞ്ഞത് പോലെ ഇവിടെ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് മുന്നണി ബന്ധം മാറി മാറി പരീക്ഷിക്കണം. ലീഗിന് മുന്നണി ബന്ധമില്ലെങ്കിലും LDF മായി ധാരണ മാത്രം ആക്കിയാൽ തന്നെ 35 ൽ കുറയാത്ത MLA മാരും 5 ൽ കുറയാത്ത MP മാരും കേരളത്തിൽ ലീഗിന് നേടാൻ സാധിക്കും. ലീഗ് കോൺഗ്രസിനെ രക്ഷിക്കാൻ പരമാവധി ത്യാഗം ചെയ്തുവല്ലോ? ഇനി ഇത്തരം വൃത്തികെട്ട ത്യാഗത്തിനൊന്നും അണികളെ കിട്ടി എന്ന് വരില്ല – ഒന്നുകിൽ LDF മായി ധാരണ അല്ലെങ്കിൽ പുതിയൊരു മുന്നണി.ഞങ്ങൾക്ക് മടുത്തു. ഈ കോൺഗ്രസിന്റെ നാറിയ കളി സഹിക്കാൻ പറ്റുന്നതിലുമപ്പുറമായി ആകാശം പൊട്ടിപ്പൊളിഞ്ഞ് വീഴുമെന്ന് കരുതി ഉള്ളംകൈ കൊണ്ട് താങ്ങാൻ പറ്റില്ലല്ലോ!The post ‘കോൺഗ്രസിനെ നേരെയാക്കാൻ ലീഗിനെന്നല്ല ഭൂലോകത്ത് ആർക്കുമാവില്ല’: കോൺ​ഗ്രസിനെതിരെ മുസ്ലീം ലീ​ഗ് നേതാവ് appeared first on Kairali News | Kairali News Live.