എ ഐ യുമായുള്ള വാട്സാപ്പ് ചാറ്റ് ഇനി മൂന്നാമതാരും അറിയില്ല; പുതിയ ഫീച്ചർ എത്തി

Wait 5 sec.

വാട്സാപ്പിൽ എ ഐ ഫീച്ചറുകളുള്ളതും എല്ലാവരും എ ഐ ബോട്ടിനോട് സംസാരിക്കുന്നതുമൊക്കെ സാധാരണമാണ്. വാട്സാപ്പിലൂടെ നമ്മുടെ പല സംശയങ്ങളും തീർക്കാനും ഇത്തരം എ ഐ ചാറ്റ് ബോട്ടുകൾ സഹായകമാണ്. എന്നാൽ ഈ ചാറ്റുകൾ ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടോ എന്നും മൂന്നാമതാരെങ്കിലും അറിയുന്നുണ്ടോയെന്നതുമൊക്കായാണ് പലപ്പോഴും നിങ്ങളുടെ സംശയം. എന്നാൽ അതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്സാപ് പുതിയ ഒരു ഫീച്ചറുമായി എത്തിയിരിക്കുകയാണ്. നിങ്ങളുടെ വാട്സാപ്പിൽ എ ഐ യുമായി നടത്തുന്ന ചാറ്റുകൾ പുറത്താകാതിരിക്കാൻ ഇനി ഇണകോ​ഗ്നിറ്റോ മോഡ് വാട്സാപ്പിൽ ലഭ്യമാകും. മെറ്റ എ ഐ യോട് ഇൻകോ​ഗ്നിറ്റോ മോഡിലൂടെ കൈമാറുന്ന സന്ദേശങ്ങൾ അതീവ രഹസ്യമായാണ് പ്രൊസസ് ചെയ്യുക എന്നാണ് വാട്സാപ്പ് ഉന്നയിക്കുന്ന വാ​ദം.Also read: ‘നിങ്ങൾ നെറ്റ്ഫ്ലിക്സ് കാണുമ്പോൾ, നെറ്റ്ഫ്ലിക്സ് നിങ്ങളെ നിരീക്ഷിക്കുന്നു’ ഇവ മെറ്റയ്ക്ക് ലഭ്യമാകുകയോ സേവ് ചെയ്യപ്പെടുകയോ ചെയ്യില്ല. ഓരോ സെഷൻ കഴിയുമ്പോഴും മെസേജുകൾ ഡിലീറ്റ് ചെയ്യപ്പെടും. ഉപഭോക്താക്കൾ വ്യക്തിപരമായോ സാമ്പത്തികമായോ ഉള്ള വിവരങ്ങൾ ചാറ്റ്ബോട്ടുകളോട് പങ്കുവെക്കുമ്പോൾ അത് എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നു എന്ന പരാതികൾക്ക് ഇതോടെ അറുതിയാകും.The post എ ഐ യുമായുള്ള വാട്സാപ്പ് ചാറ്റ് ഇനി മൂന്നാമതാരും അറിയില്ല; പുതിയ ഫീച്ചർ എത്തി appeared first on Kairali News | Kairali News Live.