1403. അതിരടി

Wait 5 sec.

🔹1403. അതിരടി  Language : മലയാളം ഴോണർ   : ആക്ഷൻ/കോമഡി  പാട്ടുകൾക്ക് പ്രാധാന്യമുള്ള സിനിമയാണ്, ആക്ഷന് പ്രാധാന്യമുള്ള സിനിമയാണ്, സർവോപരി തമാശകൾക്കും പ്രണയത്തിനും ഇമോഷനും സാധ്യതയുള്ള സിനിമയാണ് എന്നാൽ,  ഇവിടെയെല്ലാം അമ്പേ പരാജയപ്പെടുന്ന സിനിമയാണ് അതിരടി....ഒട്ടും ഇഷ്ടപ്പെട്ടില്ല....📉 ബേസിലിന്റെ പൊട്ടൻ കളിയും,  ടോവിനോയുടെ നപ്റ്റോൾ രംഗനും ഒരു കോളേജ് കഥയിൽ വരുന്നു എന്നതൊഴിച്ചാൽ പേരിലെ ആ ഒരു ഗെത്ത്, പടത്തിലെവിടെയും പേരിനു പോലും കാണാനില്ല.തുടക്കം മുതൽ തീരുന്ന വരെ ഒരു 'അയ്യേ...'  ഫീലാണ് സ്ക്രീനിൽ കാണാൻ പറ്റൂക,  സൗണ്ട് ഡിപ്പാർട്മെന്റ്, സിനിമാട്ടോഗ്രാഫി, കട്ട്സ് എന്നിവയെല്ലാം ഒരു ഫെസ്റ്റിവൽ മൂഡിനൊത്ത നിലയിൽ എത്തുന്നുണ്ട്. പെർഫോമൻസ് വൈസ് സ്ഥിരം പരിപാടിയാണെലും ക്യാമിയോയും തിയേറ്ററിൽ വർക്ഔട് ആവുന്നുണ്ട്... പിന്നെ വിനീത് ശ്രീനിവാസൻ ആൻഡ് ഷാൻ റഹ്മാൻ പോർഷൻസ്... നനഞ്ഞ പടക്കം പോലെ അതും വന്നു പോകുന്നു.അതിൽ തന്നെ ക്ലൈമാക്സ്‌ ഒക്കെ എന്തോന്നാ കാണിച്ച് വെച്ചത്... ശോകം. Spoiler Alert✅ കോളേജ് ഫെസ്റ്റിനിടെ സംഭവിക്കുന്ന ഒരു വലിയ ദുരന്തം ( ആ രംഗങ്ങൾ നന്നായിരുന്നു )....അതെ തുടർന്ന് ആ കോളേജ് ഇത്തരം ഫെസ്റ്റിവലുകൾ നിർത്തിവെക്കുന്നു.വർഷങ്ങൾക്കു ശേഷം ബേസിലിന്റെ കഥാപാത്രം ഫെസ്റ്റിവൽ വീണ്ടും നടത്താനുള്ള ശ്രമങ്ങൾ നടത്തുന്നതാണ് കഥ പശ്ചാത്തലം.അവിടേക്കു ഒരു ലോക്കൽ ഗുണ്ട കൂടി കടന്നു വരുന്നു, തുടർന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളും അതിന്റെ പര്യവസാനവുമാണ് അതിരടി രണ്ടര മണിക്കൂറിൽ സ്‌ക്രീനിൽ കാണിക്കുന്നത്. ഒരുപാട് സാധ്യതകൾ ഉണ്ടായിരുന്ന കഥയെ, നല്ലൊരു ആക്ഷൻ രംഗം പോലും നൽകാതെ  തുടക്കം മുതൽ തീരുന്ന വരെ ഫ്ലാറ്റായി പറഞ്ഞു വെച്ചൊരു നിർഗുണ പരിപാടിയാണ് അതിരടി.MY RATING - 1. 5/5ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക..-YaduEZr NEXT - Karuppu