വി ‍ഡി സതീശൻ്റെ ആർ എസ് എസ് കൂറ് കണ്ട് ഞങ്ങളുടെ മെക്കിട്ട് കേറേണ്ടെന്ന് പൊലീസിന് താക്കീതുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സമരം ചെയ്ത എസ് എഫ് ഐ പ്രവർത്തകരെ കാരണങ്ങളില്ലാതെ അറസ്റ്റ് ചെയ്ത് റിമാൻ‍ഡ് ചെയ്തതിനെതിരെ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നീറ്റ് വിഷയത്തിൽ സമരം ചെയ്തവരെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നു. കോട്ടയത്തു സമരം ചെയ്ത 16 പേരെ അറസ്റ്റ് ചെയ്തു.പൊലീസിന് എന്തിന്റെ പ്രശ്നമാണ് എന്ന് മനസിലാകുന്നുണ്ട്. സമരം ചെയ്തവരെ അടിച്ചൊതുക്കാൻ ആണ് പോലീസിന്റെ നീക്കം. പരാജയപ്പെട്ട് പിന്നോട്ട് പോകാൻ എസ് എഫ് ഐ തയ്യാറല്ലെന്നും ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. എസ് എഫ് ഐ സമരം ചെയ്യുന്നത് 23 ലക്ഷം വിദ്യാർത്ഥികൾക്ക് വേണ്ടിയാണ്. നന്ദാവനത്ത് പോലീസ് ക്യാമ്പിൽ കേക്ക് മുറിച്ചവർ ഇവിടെ ഉണ്ടാകാം. Also read: മന്ത്രിസഭ രൂപീകരിക്കും മുൻപേ കൂട്ട സ്ഥലംമാറ്റം; പിന്നിൽ യുഡിഎഫ് അനുകൂല സംഘടനകൾവി ഡി സതീശനു ഓശാന പാടാൻ ചില പോലീസുകാർ ശ്രമിക്കുന്നുവെന്നും എല്ലാ നീറ്റ് പുനപരീക്ഷ കേന്ദ്രങ്ങളിലും എസ് എഫ് ഐ പ്രവർത്തകർ ഉണ്ടാകുമെന്നും സുരക്ഷയുടെ പേരിൽ വിദ്യാർത്ഥികളുടെ ശരീരത്തിൽ തൊട്ട് പരിശോധന നടത്തിയാൽ എസ് എഫ് ഐ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് സമരം ചെയ്ത കേന്ദ്ര കമ്മിറ്റി അംഗം ടോണി , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവി ജില്ലാ പ്രസിഡൻ്റ് അംഗം സെക്രട്ടറി രാഹുൽ ഉൾപ്പെടെ 16 പേരെ റിമാൻഡിലാണ്.The post വി ഡി സതീശന്റെ ആർ എസ് എസ് കൂറ് കണ്ട് ഞങ്ങളുടെ മെക്കിട്ട് കേറേണ്ട; എസ് എഫ് ഐ സമരം ചെയ്യുന്നത് 23 ലക്ഷം വിദ്യാർഥികൾക്ക് വേണ്ടി: പി എസ് സഞ്ജീവ് appeared first on Kairali News | Kairali News Live.