നീറ്റ് പരീക്ഷ പേപ്പർ ചോർച്ച യുവമോർച്ച നേതാവ് അറസ്റ്റിൽ. യുവമോർച്ച നേതാവും സഹോദരനും രാജസ്ഥാനിൽ നിന്നും 30 ലക്ഷം രൂപ നൽകി മാതൃക ചോദ്യപേപ്പർ വാങ്ങിയതിനാണ് അറസ്റ്റിലായത്. നാസിക്കിലെ പ്രിന്റിങ് പ്രസ്സിൽ നിന്നും ചോർന്ന ചോദ്യപേപ്പർ വിവിധ സംസ്ഥാനങ്ങളിൽ വൻ തുകയ്ക്ക് വിതരണം ചെയ്തതായാണ് സി ബി ഐ കണ്ടെത്തൽ. നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിലെ കേരളബന്ധം ഇന്നലെ രാജസ്ഥാൻ ഐ ജിയും സ്ഥിരീകരിച്ചിരുന്നു. രണ്ട് ജില്ലകൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് സി ബി ഐ. വിഷയത്തിൽ ഇതുവരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. പുതുക്കിയ തീയതി ഉടൻ അറിയിക്കുമെന്നാണ് എൻ ടി എ വ്യക്തമാക്കുന്നത്.Also read:എസ്ഐആറില്‍ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് റേഷനില്ല, ക്ഷേമപദ്ധതികൾ ലഭിക്കില്ല; ബിജെപി സർക്കാരിന്റെ തീരുമാനങ്ങൾ ഇങ്ങനെനീറ്റ് പരീക്ഷാക്രമക്കേടിന് പിന്നാലെ പ്രതിപക്ഷ രാഷ്ട്രീയ വിദ്യാർത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണമന്നും എൻ ടി എ പിരിച്ചുവിടണം എന്നും ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം തുടരും.The post മാതൃകാ ചോദ്യപേപ്പർ വാങ്ങിയത് 30 ലക്ഷം രൂപയ്ക്ക്; നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ യുവമോർച്ച നേതാവ് അറസ്റ്റിൽ appeared first on Kairali News | Kairali News Live.