ഇറാൻ യുദ്ധത്തിനിടെ യുഎഇയിൽ താൻ രഹസ്യ സന്ദർശനം നടത്തിയെന്ന് നെതന്യാഹു; ശക്തമായി നിഷേധിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം

Wait 5 sec.

ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ താൻ യുഎഇയിൽ രഹസ്യ സന്ദർശനം നടത്തിയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു.ബുധനാഴ്ച ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നൽകിയത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തിയതായും ഇസ്രായേൽ പ്രസ്താവിച്ചു.ഇസ്രായേലും യുഎഇയും തമ്മിലുള്ള ബന്ധത്തിൽ ഇതൊരു “ചരിത്രപരമായ മുന്നേറ്റത്തിന്” വഴിതെളിച്ചുവെന്നാണ് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞത്.എന്നാൽ ഇസ്രായേലിന്റെ അവകാശവാദത്തെ യുഎഇ ശക്തമായി നിഷേധിച്ചു. നെതന്യാഹുവിന്റെ ഓഫീസിൽ നിന്ന് ബുധനാഴ്ച പുറത്തുവന്ന റിപ്പോർട്ടുകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.നെതന്യാഹുവിന്റെ സന്ദർശനത്തെക്കുറിച്ചോ ഏതെങ്കിലും ഇസ്രായേലി സൈനിക പ്രതിനിധി സംഘത്തെ സ്വീകരിച്ചതിനെക്കുറിച്ചോ ഉള്ള വാർത്തകൾ തെറ്റാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഉടമ്പടിയുടെ (Abraham Accords) ഭാഗമായി ഇസ്രായേലുമായി നിലനിൽക്കുന്ന ബന്ധങ്ങൾ തികച്ചും പരസ്യമാണെന്നും രഹസ്യമായ നീക്കങ്ങൾ അതിലില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഇത്തരം വ്യാജ പ്രചരണങ്ങളിൽ വീഴരുതെന്നും വാർത്തകൾ സ്ഥിരീകരിക്കാൻ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും യുഎഇ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.The post ഇറാൻ യുദ്ധത്തിനിടെ യുഎഇയിൽ താൻ രഹസ്യ സന്ദർശനം നടത്തിയെന്ന് നെതന്യാഹു; ശക്തമായി നിഷേധിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം appeared first on Arabian Malayali.