കോൺഗ്രസ് മുഖ്യമന്ത്രി ചർച്ച , അന്തിമ തീരുമാനം എടുക്കാൻ ആകാതെ കോൺഗ്രസ് നേതൃത്വം. കെപിസിസി അധ്യക്ഷന്മാരെ അടക്കം ദില്ലിയിൽ വിളിപ്പിച്ചെങ്കിലും ഇന്നലെയും മുഖ്യമന്ത്രിയെ ഹൈക്കമാന്റിന് പ്രഖ്യാപിക്കാനായില്ല. തീരുമാനം വരുന്നതിൽ കോൺഗ്രസിലും യുഡിഎഫിലും കടുത്ത അതൃപ്തിപുകയുകയാണ്. ലീഗ് നേതാക്കൾ പലരും ഇതിനകം പരസ്യമായി തന്നെ വിമർശനം ഉന്നയിച്ചു കഴിഞ്ഞു. വിഷയം ചർച്ച ചെയ്യാൻ ലീഗ് സംസ്ഥാന നേതൃയോഗം മലപ്പുറത്ത് ചേരുന്നുണ്ട്. മറ്റ് ഘടകകക്ഷികളും കോൺഗ്രസ് നേതൃത്വത്തെ തങ്ങളുടെ അതൃപ്തി അറിയിച്ചെന്നാണ് സൂചന. വലിയ വിജയത്തിൻറെ നിറം കെടുത്തിയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തന്നെ ഇന്നലെ പരസ്യ പ്രതികരണം നടത്തിയിരുന്നു. അതേസമയം കഴിഞ്ഞദിവസം ദില്ലിയിലെത്തിയ മുതിർന്ന നേതാക്കളോട് ഹൈക്കമാൻഡ് അഭിപ്രായങ്ങൾ മാത്രമാണ് തേടിയത്.Also read: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; വി ഡി സതീശനെ പിന്തുണച്ച് സുധീരൻവിഷയം പരിഹരിക്കുന്നതിന് ഹൈക്കമാൻഡിന്റെ പക്കൽ ഉള്ള നിർദ്ദേശങ്ങൾ ഒന്നും ഇതുവരെ നേതാക്കളോട് വെളിപ്പെടുത്തിയിട്ടില്ല. ഇന്നലെ രാത്രി അവസാനം കൂടിക്കാഴ്ച നടത്തിയ സുധീരൻ കേരളത്തിലെ സാഹചര്യങ്ങൾ രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്തി. ജനവികാരവും തൻറെ ബോധ്യങ്ങളും രാഹുലിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും. പറയാനുള്ളതെല്ലാം പറഞ്ഞതിൽ സംതൃപ്തിയുണ്ടെന്നും സുധീരൻ പറഞ്ഞു. പ്രഖ്യാപനം വൈകി എന്നത് യാഥാർത്ഥ്യമാണെന്നും ഇനിയും വൈകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞുThe post ഇന്നുണ്ടാകുമോ? എങ്ങുമെത്താതെ മുഖ്യമന്ത്രി ചർച്ച; തർക്കം തുടരുന്നു, കോൺഗ്രസിലും ലീഗിലും അതൃപ്തിയും appeared first on Kairali News | Kairali News Live.