ബുക്കിംഗ് രണ്ടിരട്ടി, സൂപ്പർ ഹിറ്റായി കെഎസ്ആർടിസിയുടെ ഗോവ പാക്കേജ്. യാത്ര, ഭക്ഷണം, ടൂറിസം എന്നിവ ഉൾപ്പെടുത്തി കെഎസ്ആർടിസിയും ബജറ്റ് ടൂറിസം സെല്ലും ചേർന്ന് അവതരിപ്പിച്ച ബജറ്റ് ടൂറിസത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സംസ്ഥാനത്തൊട്ടാകെ ഇതിനകം 22ഓളം ട്രിപ്പുകളാണ് പൂർത്തിയായത്. സംസ്ഥാനത്തെ 93 ഡിപ്പോകളിൽ നിന്നായി ഗോവൻ ട്രിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.ഒരു ട്രിപ്പിൽ പരമാവധി 73 പേരാണ് ഉൾപ്പെടുന്നതെങ്കിലും ഇരട്ടി ബുക്കിംഗുകളാണ് ലഭിച്ചിരുന്നത്. പ്രതീക്ഷയ്ക്ക് വിപരീതമായി കുടുബങ്ങളും പ്രായമായവരും ആണ് ട്രിപ്പിൽ പങ്കെടുത്തവരിൽ കൂടുതൽ. ALSO READ; കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിന്‍ സര്‍വീസ് പരീക്ഷണ പറക്കല്‍ വിജയകരംടൂറിസം വകുപ്പിന്റെ കണക്ക് അനുസരിച്ച് 80 ശതമാനം ആളുകളും 50 വയസിന് മുകളിലുള്ളവരാണ്. ഗോവയിലെത്തിയാൽ രാവിലത്തെ ഫ്രഷ് അപ്പ് ഒഴികെയുള്ള ബാക്കിയുള്ള എല്ലാ ചിലവുകളും ട്രിപ്പ് പാക്കേജിലുണ്ട്. ഗോവയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടുത്താൻ ഗൈഡിന്റെ സേവനവും ലഭ്യമാണ്.ഫാമിലി ബുക്കിംഗുകളായിരുന്നു ഗോവൻ ട്രിപ്പിൽ ഏറ്റവും കൂടുതൽ. ഇതിനോടകം തന്നെ 22 ട്രിപ്പിൽ വരെ പങ്കെടുത്ത ആളുകളും ട്രിപ്പിൽ ഉൾപ്പെട്ടിരുന്നു. ഉയർന്ന നിലവാരമുള്ള റൂമുകളാണ് യാത്രികർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. 1500ലധികം എക്സ്ക്ലൂസീവ് പാക്കേജുകളാണ് ബജറ്റ് ടൂറിസം സെൽ വഴി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം ഇതുവഴി മികച്ച വരുമാനമാണ് കെഎസ്ആർടിസി നേടിയത്. മെയ് മാസത്തിൽ ആലപ്പുഴ ജില്ലാ ടൂറിസം സെൽ മാത്രം നേടിയത് 18, 24,055 രൂപയാണ്.The post രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കിയത് 22 ട്രിപ്പുകൾ; സൂപ്പർ ഹിറ്റായി കെഎസ്ആർടിസി ഗോവ പാക്കേജ് appeared first on Kairali News | Kairali News Live.