തിരുവനന്തപുരം | സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ . രണ്ട് പേര്‍ക്ക് പരുക്കേറ്റു. പള്ളിച്ചല്‍ സ്വദേശി രാജേഷ് (48), കാരയ്ക്ക മണ്ഡപം സ്വദേശി സുരേഷ്(48) എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറ്റകുറ്റ പണി നടത്തുന്നതിനിടെയാണ് അപകടം. ജോലിക്കായി എത്തിയ രണ്ട് തൊഴിലാളികള്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.എസിയില്‍ ഗ്യാസ് ഫില്‍ ചെയ്യുന്ന സമയത്താണ് എസി പൊട്ടിത്തെറിച്ചത്. ഗ്യാസ് സിലിണ്ടര്‍ പിടിച്ചു കൊണ്ടുനിന്ന തൊഴിലാളിക്കാണ് ഗുരുതരമായി പരുക്കേറ്റിരിക്കുന്നത്. ഇയാള്‍ തെറിച്ച് ഓടയുടെ ഭാഗത്തേക്ക് വീണുപോവുകയായിരുന്നുജോലി നടക്കുന്ന സമയത്ത് ഓഫീസിനുള്ളില്‍ ഒരു ജീവനക്കാരന്‍ മാത്രമാണുണ്ടായിരുന്നത്. അദ്ദേഹം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ മുറിക്ക് പുറത്തുണ്ടായിരുന്ന കാറിന്റെ ചില്ലും തകര്‍ന്നിട്ടുണ്ട്.