സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ‘അതിരടി. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. മാസ് എൻ്റർടൈനറായി ഒരുക്കിയിരിക്കുന്ന സിനിമയിൽ നെഗറ്റീവ് റോളിലാണ് ടൊവിനോ തോമസ് എത്തുന്നത് . ഇപ്പോഴിതാ ഈ കഥാപാത്രം ചെയ്യാൻ ആദ്യം പരിഗണിച്ചത് ടൊവിനോയെ ആയിരുന്നില്ലെന്ന് പറയുകയാണ് നടൻ ബേസിൽ ജോസഫ്. ടൊവിനോ ചെയ്യട്ടെയെന്ന് കരുതിയതോടെ സ്ക്രിപ്റ്റ് കുറച്ചു കൂടി റീവർക്ക് ചെയ്തുവെന്നും ബേസിൽ പറഞ്ഞു.“ആദ്യം സിനിമയിൽ നെഗറ്റീവ് റോളിലേക്ക് വേറെയൊരാളെ ആയിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. എന്നാൽ പിന്നെ ഒരു പോയിന്റ് എത്തിയപ്പോൾ എന്തുകൊണ്ട് ഈ വേഷം ടൊവിനോ ചെയ്തൂടാ എന്നോർത്തു. അവൻ ചെയ്‌താൽ രസമായിരിക്കില്ലേ എന്ന് തോന്നി. അവൻ ഇതുപോലെ ഒരു ടൈപ്പ് ഓഫ് കാരക്ടർ ചെയ്തിട്ടില്ല. അതുകൊണ്ട് അവനെ കൊണ്ടുവന്നു. പിന്നീട് ആ കാരക്ടറിന് വേണ്ടി സ്ക്രിപ്റ്റിൽ കുറച്ചു കൂടെ റീവർക്ക് ചെയ്തു. നമ്മളെ വിശ്വസിച്ച് ഒരാൾ വരുകയാണ്. നമ്മൾ അതിനുള്ള ജസ്റ്റിസ് ചെയ്യണമല്ലോ. അതുമാത്രമല്ല ടൊവിനോയെ പോലൊരു സ്റ്റാർ ആണ് വില്ലൻ റോൾ ചെയ്യാൻ വരുന്നത്. അപ്പോൾ വെറുതെ ഒരു കാസ്റ്റിങ് ആയിട്ട് മാത്രം നമ്മൾ അതിനെ ദുരുപയോഗം ചെയ്യാൻ പാടില്ല. അതുകൊണ്ട് അവനും കൂടെ വേണ്ടി കുറച്ചു കൂടെ നന്നായി എഴുതി. അങ്ങനെ മെല്ലെ മെല്ലെ വലുതായി വന്നതാണ്. അതൊരു ഭയങ്കര ഓർഗാനിക് ആയിട്ടുള്ള ഒരു പ്രോസസ് ആണ്”. ബേസിൽ പറഞ്ഞു.ALSO READ: ‘തമിഴ്‌നാട്ടിൽ പല പാർട്ടികളിലെ നിറയെ പേർ സിഎം ആകാൻ ശ്രമിച്ചു, ഇവിടെ ഒരേ പാർട്ടിയിലെ നിറയെ പേർ ട്രൈ ചെയ്യുന്നു’; മുഖ്യമന്ത്രി കസേരയ്ക്കടിയിൽ പാൻ ഇന്ത്യൻ ലെവലിൽ നിന്ന് വരെ കമന്റ്ബേസിൽ ജോസഫ് എൻ്റർടൈൻമെൻ്റ്‌സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അന്നന്തു എൻ്റർടൈൻമെൻ്റ്‌സിന്റെ ബാനറിൽ ഡോക്ടർ അന്നന്തു എസും ചേർന്നാണ് നിർമ്മാണം. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.The post ‘അതിരടിയിൽ ആദ്യം പരിഗണിച്ചത് മറ്റൊരു നടനെ, ടൊവിനോയ്ക്കായി സ്ക്രിപ്റ്റ് മാറ്റിയെഴുതി’; ബേസിൽ ജോസഫ് appeared first on Kairali News | Kairali News Live.