ചപ്പാത്തി പഞ്ഞിപോലെ സോഫ്റ്റാക്കണോ ? ഒരു തുള്ളി എണ്ണ വേണ്ട, റെസിപ്പി ഇതാ

Wait 5 sec.

ഇന്ന് ചോറ് മാറ്റി പകരം ചപ്പാത്തി കഴിക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷേ ഉണ്ടാക്കുമ്പോൾ കല്ല് പോലെ ആയാൽ പിന്നെ കഴിക്കാൻ ഒരു രസമുണ്ടാകില്ല. എന്നാൽ അങ്ങനെ ആവാതെ നല്ല സോഫ്റ്റായി ചപ്പാത്തി ഉണ്ടാക്കാൻ ചില വഴികൾ പറയട്ടെ ? ഒരു തുള്ളി എണ്ണ ഉപയോഗിക്കാതെ പഞ്ഞിപോലെ മൃദുവായ ചപ്പാത്തി ചുട്ടെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം…അവശ്യ ചേരുവകൾഗോതമ്പ് പൊടി- 2 കപ്പ്ഉപ്പ്- ആവശ്യത്തിന്വെള്ളം- ആവശ്യത്തിന്നെയ്യ് – ആവശ്യത്തിന്ALSO READ: മധുരക്കൊതിയൻമാർക്ക് ഇറ്റാലിയൻ ട്രീറ്റ്; ക്ലാസിക് കോഫി തിറാമിസു ഇത്ര എളുപ്പമോ?തയ്യാറാക്കുന്ന വിധംഒരു പാത്രത്തിൽ അൽപം വെള്ളം നിറച്ച് ചൂടാക്കാം. അതിലേയ്ക്ക് ഒരു ടീസ്പൂൺ​ ഉപ്പ് ചേർക്കാം. ഇനി അടുപ്പണച്ച ശേഷം അതിലേയ്ക്ക് ഗോതമ്പ് പൊടി ചേർത്തിളക്കാം. ഇനി അത് തണുത്തതിനു ശേഷം ഒരു സ്പൂൺ നെയ്യ് ഒഴിച്ച് കൈ ഉപയോഗിച്ച് നന്നായി കുഴച്ചെടുക്കാം. ശേഷം ഈ മാവിനെ ചെറിയ ഉരുളകളാക്കി അൽപ സമയം അടച്ചു വയ്ക്കാം. ഇനിയിത് കട്ടി കുറച്ച് പരത്തിയെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് പരത്തിയെടുത്ത ചപ്പാത്തി വച്ചു ചുട്ടു നോക്കൂ.The post ചപ്പാത്തി പഞ്ഞിപോലെ സോഫ്റ്റാക്കണോ ? ഒരു തുള്ളി എണ്ണ വേണ്ട, റെസിപ്പി ഇതാ appeared first on Kairali News | Kairali News Live.