ബോഡി വാഷും ഫേസും വാഷുമെല്ലാം വിപണി വാഴുന്ന കാലമാണെങ്കിലും ഇപ്പോഴും സോപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. നിറം മണവും പരസ്യവും നോക്കിയാണ് പലപ്പോഴും നമ്മൾ സോപ്പുകൾ തിരഞ്ഞെടുക്കുന്നത്. ഏതെങ്കിലും ഒരു സോപ്പ് തന്നെ ശീലമാക്കുന്നവരാണ് നമ്മളിൽ കൂടുതലാണ്. എന്നാൽ, അങ്ങനെ കണ്ണിൽക്കണ്ട സോപ്പെല്ലാം ഉപയോഗിക്കാൻ പാടില്ല. സോപ്പ് തിരഞ്ഞെടുക്കുമ്പോൾ ഓർമ്മയിൽ വയ്ക്കേണ്ടുന്ന കുറച്ച് കാര്യങ്ങളുണ്ട്.സോപ്പിന്റെ ഗുണനിലവാരം അളക്കുന്നത് ടിഎഫ്എം അഥവാ ടോട്ടൽ ഫാറ്റി മാറ്റർ നോക്കിയാണ്. ടിഎംഎഫ് കുറഞ്ഞ സോപ്പുകൾ ചർമ്മത്തിലെ സ്വഭാവിക എണ്ണമയം ഇല്ലാതാക്കുന്നു. ഇത് ചർമ്മം വരണ്ടുപോകാനും അലർജിക്കും കാരണമാവും. 76 ശതമാനം മുകളിലുള്ള സോപ്പുകൾ മാത്രം തിരഞ്ഞെടുക്കുക.ALSO READ; നിങ്ങൾക്ക് എത്ര പുഷ്-അപ്പ് ചെയ്യാൻ കഴിയണം? ഉത്തരം കേട്ടാൽ ഞെട്ടുംസോപ്പുകളിലെ കെമിക്കലുകൾ പലപ്പോഴും അപകടങ്ങൾ വിളിച്ച് വരുത്തിയേക്കാം. ഹോർമോൺ വ്യതിയാനത്തിന് വരെ ഇവ കാരണമാവാറുണ്ട്. സൾഫേറ്റ്സ് ചർമ്മത്തെ അമിതമായി ഡ്രൈയാക്കുന്നു. അമിത വാസനയുള്ള സോപ്പുകളും സ്ഥിരമായി ഉപയോഗിക്കരുത്. അത്തരം സോപ്പുകളിൽ രാസവസ്തുക്കൾ കൂടുതലായിരിക്കും.എപ്പോഴും ഗ്രേഡ് 1 സോപ്പുകൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. പിഎച്ച് ബാലൻസ്ഡ് ആയിട്ടുള്ള ക്ലെൻസറുകൾ തിരഞ്ഞെടുക്കുക. പ്രകൃതിദത്തമായ ചേരുവകൾ അടങ്ങിയവയ്ക്ക് മുൻഗണന നൽകുക.The post എല്ലാ സോപ്പും സൂപ്പറല്ല; സോപ്പ് വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കല്ലേ appeared first on Kairali News | Kairali News Live.