എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് വിരാമം. ഫലപ്രഖ്യാപനം മെയ് 15-നു തന്നെ നടത്തണമെന്ന് ഇന്ന് നടന്ന പരീക്ഷാ ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമായി. പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും. തീരുമാനത്തിന് ചീഫ് സെക്രട്ടറിയുടെ അനുമതിയും ലഭിച്ചു എന്നാണ് റിപ്പോർട്ട്.Also Read: കൊല്ലത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പിടികൂടിനേരത്തെ മൂന്നു മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പരീക്ഷാ സെക്രട്ടറി, എസ് സി ഇ ആർ ടി ഡയറക്ടർ, രണ്ട് വിഷയ വിദഗ്ധർ എന്നിവരാണ് പങ്കെടുത്തത്. പുതിയ സർക്കാർ അധികാരമേറ്റെടുക്കാത്തത് കൊണ്ട് തന്നെ ഫലപ്രഖ്യാപനം എന്ന് നടക്കും എന്ന കാര്യത്തിൽ ഇതുവരെയും അനിശ്ചിതത്വം ഉണ്ടായിരുന്നു. ഫലപ്രഖ്യാപനം പറഞ്ഞ തീയതിയിൽ തന്നെ നടത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് വിവിധ വിദ്യാർഥി അധ്യാപക സംഘടനകളും രക്ഷിതാക്കളും ഇതിനിടയിൽ രംഗത്തുവന്നിരുന്നു.to be updated…The post അനിശ്ചിതത്വത്തിന് വിരാമം: എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം വെള്ളിയാഴ്ച തന്നെ appeared first on Kairali News | Kairali News Live.