പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചു; പ്രതിക്ക് 31 വര്‍ഷം കഠിന തടവും പിഴയും

Wait 5 sec.

മലപ്പുറം |  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 31 വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.തിരുവാലി കൊളക്കാട്ടിരി പുല്ലുകണ്ടം മൂലത്ത് വീട്ടില്‍ എം സഫീറിനെ(43)യാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ എസ് വരുണ്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം അധിക കഠിന തടവും അനുഭവിക്കണം.പിഴയായി ലഭിക്കുന്ന തുക അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി. വിക്ടിം കോമ്പന്‍സേഷന്‍ പദ്ധതി പ്രകാരം കൂടുതല്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.2024 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടിയെ പ്രതി ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പല ദിവസങ്ങളിലും ഇത് ആവര്‍ത്തിച്ചു .പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.