മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ സതീശൻ വിഭാഗത്തിനെതിരെ ആഞ്ഞടിച്ച് കെപിസിസി ജനറൽ സെക്രട്ടറിമാർ. പഴകുളം മധുവും എം എം നസീറുമാണ് അതൃപ്തി അറിയിച്ചത്. കെസി വേണുഗോപാലിനെ വെറുക്കപ്പെട്ടവൻ ആക്കിയെന്ന് പഴകുളം മധുവും എം എം നസീറും കൈരളി ന്യൂസിനോട് പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ സംഘടിത ആക്രമണം നടന്നുവെന്നും യോഗ്യനായ നേതാവിനെ അപകീർത്തിപ്പെടുത്തിയെന്നും ഇവർ തുറന്നടിച്ചു. ചില കേന്ദ്രങ്ങളിൽ നിന്ന് കേസിക്കെതിരെ ക്യാമ്പയിൻ നടത്തി. മോശം നേതാവായി ചിത്രീകരിച്ചു ഇതിനെതിരെ അന്വേഷണം വേണമെന്നും സതീശൻ ആദ്യം തള്ളിപ്പറയേണ്ടത് ഇത്തരം നടപടികളെയാണെന്നും പഴകുളം മധുവും എം എം നസീറും കൈരളി ന്യൂസിനോട് പറഞ്ഞു. Also read: അവഗണിച്ചത് ശരിയായില്ല; ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് ചെന്നിത്തലകെ സി വേണുഗോപാലിനതിരെ വി ഡി സതീശൻ വിഭാഗം വലിയ പോരാട്ടം നടത്തിയിരുന്നു. നേതാക്കളും പ്രവർത്തകരും ചേർന്ന് ചേരിതിരിഞ്ഞ് തർക്കിക്കുകയും ചെയ്തിരുന്നു. കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ സാധ്യതയെന്ന സൂചന ലഭിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. വലിയ പ്രതിഷേധമാണ് ഇതിനോടകം തന്നെ The post മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ സതീശൻ വിഭാഗത്തിനെതിരെ ആഞ്ഞടിച്ച് കെപിസിസി ജനറൽ സെക്രട്ടറിമാർ appeared first on Kairali News | Kairali News Live.