കേരളാ മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കടുത്ത അതൃപ്തിയിൽ രമേശ് ചെന്നിത്തല.സീനിയോരിറ്റി പരിഗണിച്ചില്ലെന്നതു ഉൾപ്പെടെയുള്ള വിയോജിപ്പ് രമേശ് ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചു. തന്നെ അവഗണിച്ചെന്ന പരിഭവം ചെന്നിത്തല രാഹുൽ ഗാന്ധിയോടാണ് പങ്കുവച്ചത്.നിയമസഭാകക്ഷി യോഗത്തിലും ചെന്നിത്തല പങ്കെടുത്തേക്കില്ല.കൂടാതെ, മന്ത്രിസഭയിൽ ചേരില്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയതായാണ് സൂചന.അതേസമയം, വി ഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച തീരുമാനത്തിൽ പൂർണ സന്തോഷവാനാണെന്ന പ്രതികരണവുമായി കെ സി വേണുഗോപാൽ രംഗത്തെത്തിയിരുന്നു. ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു എന്നും പാർട്ടിയാണ് തനിക്ക് എല്ലാം എന്നും അദ്ദേഹം പറഞ്ഞു.വി ഡി സതീശനെ അംഗീകരിക്കുന്നു എന്നും സർക്കാരിനും വി ഡിക്കും എല്ലാ വിധ പിന്തുണയും നൽകും എന്നും താൻ അടിയുറച്ച ഒരു കോൺഗ്രസുകാരൻ ആണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.The post കേരളാ മുഖ്യമന്ത്രി പ്രഖ്യാപനം; കടുത്ത അതൃപ്തിയിൽ രമേശ് ചെന്നിത്തല appeared first on ഇവാർത്ത | Evartha.