മുഖ്യമന്ത്രി ഓഫീസിലെ ജ്യോതിഷി നിയമനം റദ്ദാക്കി വിജയ്. സിപിഐഎം ഇടപെടലിന് പിന്നാലെയാണ് നടപടി. തമിഴ്നാട് സർക്കാർ ഔദ്യോഗിക ഉത്തരവിലൂടെയാണ് തിരു. റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD – പൊളിറ്റിക്കൽ) ആയി നിയമിച്ച ഉത്തരവ് റദ്ദാക്കുന്നതായി അറിയിച്ചത്.വ്യാപക പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. ഇതിനെതിരെ പ്രതിഷേധവുമായി സിപിഎം നേതാവ് രംഗത്ത് വന്നിരുന്നു. ജ്യോതിഷത്തിൽ താല്പര്യമുള്ള ഒരാളെ സർക്കാർ ചെലവിൽ ഉദ്യോഗസ്ഥനായി നിയമിക്കുന്നത് പൊതുജനങ്ങൾക്കിടയിൽ ജ്യോതിഷത്തോടുള്ള വിശ്വാസം വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം പറഞ്ഞിരുന്നു. ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും പ്രോത്സാഹിപ്പിക്കാനാണ് സർക്കാരുകൾ ശ്രമിക്കേണ്ടത്.ഒരു ജ്യോതിഷിയെ ഔദ്യോഗിക രാഷ്ട്രീയ പദവിയിൽ നിയമിക്കുന്നത് പൊതുജനങ്ങൾക്കിടയിൽ അന്ധവിശ്വാസങ്ങൾ വർദ്ധിക്കാൻ ഇടയാക്കുമെന്ന് വീരപാണ്ഡ്യനും അഭിപ്രായപ്പെട്ടു. ഇത്തരം ഒരാളെ സർക്കാർ ചെലവിൽ ഉദ്യോഗസ്ഥനായി നിയമിക്കുന്നത് ജനങ്ങളിൽ ജ്യോതിഷത്തിലുള്ള വിശ്വാസം വർദ്ധിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് പി. ഷൺമുഖം ആവർത്തിച്ചു. സർക്കാരിന്റെ ഈ നിയമനം അംഗീകരിക്കാനാവില്ല അദ്ദേഹം വ്യക്തമാക്കിയിരുന്നു.The post മുഖ്യമന്ത്രി ഓഫീസിലെ ജ്യോതിഷി നിയമനം റദ്ദാക്കി വിജയ്; നടപടി സിപിഐഎം ഇടപെടലിന് പിന്നാലെ appeared first on Kairali News | Kairali News Live.